Skip to content

പറത്തിയത് 7 സിക്സ്, രഞ്ജി ട്രോഫി തിരിച്ചുവരവിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ

റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിലെ ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് മികച്ച പ്രകടനം സഞ്ജു കാഴ്ച്ചവെച്ചത്.

നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള തൻ്റെ ഫസ്റ്റ് ക്ലാസ്സ് മത്സരത്തിൽ 108 പന്തിൽ 72 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്. 4 ഫോറും 7 സിക്സും ആദ്യ ഇന്നിങ്സിൽ കേരളത്തിനായി സഞ്ജു അടിച്ചുകൂട്ടി. 69 പന്തിൽ നിന്നുമാണ് സഞ്ജു തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്.

സഞ്ജുവിനൊപ്പം 201 പന്തിൽ 79 റൺസ് നേടിയ രോഹൻ പ്രേമും 71 പന്തിൽ 50 റൺസ് നേടിയ രോഹൻ എസ് കുന്നുമ്മലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടിയിട്ടുണ്ട്.

ഈ സീസണിൽ എലൈറ്റ് സി ഗ്രൂപ്പിൽ ജാർഖണ്ഡ്, ഗോവ, രാജസ്ഥാൻ, പുതുച്ചേരി, ചത്തീസ്ഗഡ്, കർണാടക, സർവീസസ് എന്നീ ടീമുകൾക്കൊപ്പമാണ് കേരളമുള്ളത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സഞ്ജുവാണ് കേരളത്തെ നയിക്കുക.