Skip to content

താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പുറത്താകലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ശ്രേയസ് അയ്യരുടെ ഭാഗ്യം ആരാധകർക്കൊപ്പം കളിക്കാരെയും ഒരുപോലെ ഞെട്ടിച്ചു.

ആദ്യ ഇന്നിങ്സിൽ അഞ്ചാമനായിർ ക്രീസിലെത്തിയ ശ്രേയസ് അയ്യർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയ താരം 77 റൺസ് ബാറ്റ് ചെയ്യുവെയാണ് ഭാഗ്യവശാൽ പുറത്താകലിൽ നിന്നും രക്ഷപ്പെട്ടത്. എബാദത് ഹോസൈൻ എറിഞ്ഞ 84 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ അഞ്ചാം പന്തിൽ ശ്രേയസ് അയ്യരുടെ ഡിഫൻസിനെ മറികടന്നുകൊണ്ട് ഓഫ് സ്റ്റമ്പിൽ കൊണ്ടിരുന്നു. ബംഗ്ലാദേശ് താരങ്ങൾ വിക്കറ്റാണെന്ന് കരുതിയെങ്കിലും ശ്രേയസ് അയ്യരുടെ ഭാഗ്യവശാൽ ബെയ്ൽസ് താഴെ വീണില്ല.

പന്ത് സ്റ്റമ്പിൽ കൊണ്ടതിന് പുറകെ ഇളകിയ ബെയ്ൽസ് ലെഗ് സ്റ്റമ്പിന് മുകളിലായി താഴെവീഴാതെ നിന്നു. ആ ഓവറിന് തൊട്ടുമുൻപായി അമ്പയർമാർ ബെയ്ൽസ് മാറ്റിയിരുന്നുവെന്നതാണ് രസകരമായ കാര്യം.

വീഡിയോ ;

മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടിയിട്ടുണ്ട്. 22 റൺസ് നേടിയ കെ എൽ രാഹുൽ, 20 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 1 റൺസ് നേടിയ വിരാട് കോഹ്ലി, 46 റൺസ് നേടിയ റിഷഭ് പന്ത്, 90 റൺസ് നേടിയ ചേതേശ്വർ പുജാര, 14 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 82 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്.