Skip to content

തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്സിലായിരുന്നു ഈ തകർപ്പൻ നേട്ടത്തിൽ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായ മക്കല്ലത്തിനൊപ്പം സ്റ്റോക്സ് എത്തിയത്.

രണ്ടാം ഇന്നിങ്സിൽ 51 പന്തിൽ 41 റൺസ് നേടിയാണ് സ്റ്റോക്സ് പുറത്തായത്. ഒരു സിക്സും ഒരു ഫോറും താരം നേടിയിരുന്നു. ഇന്നിങ്സിൽ നേടിയ ഈ സിക്സോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ബെൻ സ്റ്റോക്സെത്തി.

176 ഇന്നിങ്സിൽ നിന്നും 107 സിക്സ് നേടിയാണ് മക്കല്ലം ഈ നേട്ടത്തിൽ തലപ്പത്തുണ്ടായിരുന്നത്. 160 ഇന്നിങ്സുകൾ കളിച്ചുകൊണ്ടാണ് ബ്രണ്ടൻ മക്കല്ലത്തിനൊപ്പം സ്റ്റോക്സ് എത്തിയത്. ഇരുവരെയും കൂടാതെ മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സ് നേടിയിട്ടുള്ളത്.

180 ഇന്നിങ്സിൽ നിന്നും 91 സിക്സ് നേടിയിട്ടുള്ള വീരേന്ദർ സെവാഗാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ഇന്ത്യൻ താരം.

മത്സരത്തിലേക്ക് വരുമ്പോൾ 355 റൺസിൻ്റെ വിജയലക്ഷ്യവുമായി പാകിസ്ഥാൻ മൂന്നാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടിയിട്ടുണ്ട്. 2 ദിനം ബാക്കിനിൽക്കെ 157 റൺസാണ് പാകിസ്ഥാന് വിജയിക്കാൻ വേണ്ടത്.