Skip to content

ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ഏകദിനത്തിൽ ഡബിൾ സെഞ്ചുറി കുറിക്കുന്ന ആദ്യ ഇന്ത്യൻ ഇടംകയ്യൻ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ കിഷൻ.

85 പന്തിൽ നിന്നും തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ 126 പന്തിൽ നിന്നുമാണ് തൻ്റെ സബിൾ സെഞ്ചുറി നേടിയത്. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ എന്നിവർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനും ലോകത്തിൽ ഈ നേട്ടം കുറിക്കുന്ന ഏഴാമത്തെ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ കിഷൻ.

ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ, പാകിസ്ഥാൻ താരം ഫഖർ സമാൻ, ക്രിസ് ഗെയ്ൽ എന്നിവരാണ് ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ.

ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന റെക്കോർഡും ഇഷാൻ കിഷൻ സ്വന്തം പേരിൽ കുറിച്ചു.