Skip to content

കിട്ടിയ അവസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇഷാൻ കിഷൻ, പതിവ് തുടർന്ന് ശിഖാർ ധവാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ യുവ ഓപ്പണർ ഇഷാൻ കിഷൻ. ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഇഷാൻ കിഷൻ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് മൂന്നാം മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചത്.

ഏകദിന തൻ്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ ഇഷാൻ കിഷൻ കുറിച്ചത്. അഞ്ചാം ഓവറിൽ ധവാനെ നഷ്ടപെട്ട ശേഷമാണ് തുടക്കത്തിൽ മെല്ലെ തുടങ്ങിയ ഇഷാൻ കിഷൻ മികച്ച സ്ട്രൈക്ക് രെട്ടിലെ ബാറ്റ് വീശിയത്. 85 പന്തിൽ നിന്നുമാണ് താരം തൻ്റെ ആദ്യ ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്.

മറുഭാഗത്ത് സീനിയർ ഓപ്പണർ ശിഖാർ ധവാൻ പതിവ് പോലെ മോശം പ്രകടനം കാഴ്ച്ചവെച്ചു. 8 പന്തിൽ 3 റൺസ് നേടിയ ധവാനെ മെഹിദി ഹാmസനാണ് പുറത്താക്കിയത്. ആദ്യ മത്സരത്തിൽ 7 റൺസും രണ്ടാം പന്തിൽ 8 റൺസും നേടിയാണ് ധവാൻ പുറത്തായത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും വെറും 18 റൺസ് മാത്രമാണ് ധവാൻ നേടിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപെട്ട ഇന്ത്യ പരമ്പര ഇതിനോടകം കൈവിട്ടിരുന്നു. മൂന്നാം മത്സരത്തിൽ വിജയിച്ചാൽ വൈറ്റ് വാഷ് ഒഴിവാക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കും.