Skip to content

മൂന്ന് വർഷത്തിന് സഞ്ജു കേരളത്തിന് വേണ്ടി മടങ്ങിയെത്തി, രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം

രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം. സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സഞ്ജു സാംസൺ റെഡ് ബോൾ ക്രിക്കറ്റിൽ തിരിച്ചെത്തുന്നത്. ഇതിന് മുൻപ് 2019 ഡിസംബറിൽ ഗുജറാത്തിനെതിരെയാണ് സഞ്ജു തൻ്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്.

2018/19 സീസണിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരളം ഇക്കുറി ജാർഖണ്ഡ്, ഗോവ, രാജസ്ഥാൻ, പുതുച്ചേരി, ഛത്തീസ്ഗഢ്, സർവീസസ്, കർണാടക എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണുള്ളത്.

ഡിസംബർ 13 ന് ജാർഖണ്ഡിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. ഡിസംബർ 20 ന് രാജസ്ഥാനെതിരെയാണ് രണ്ടാം മത്സരം ആരംഭിക്കുന്നത്. ഈ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

സഞ്ജു വി സാംസൺ (c & wk), സിജോമോൻ ജോസഫ് (vc), രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണ പ്രസാദ്, വത്സൽ ഗോവിന്ദ് ശർമ്മ, രോഹൻ പ്രേം, സച്ചിൻ ബേബി, ഷോൺ റോജർ, അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, ബേസിൽ തമ്പി, നിധീഷ് എംഡി, ഫനൂസ് എഫ്, ബേസിൽ എൻ പി, വൈശാഖ് ചന്ദ്രൻ, സച്ചിൻ എസ് (Wk), രാഹുൽ പി