Skip to content

ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് പര്യടനത്തിന് ശേഷം ക്യാപ്റ്റനും കോച്ചും ഒപ്പം സീനിയർ താരങ്ങൾക്കൊപ്പം ബിസിസിഐ കൂടികാഴ്ച നടത്തും.

പ്രതീക്ഷിക്കാതിരുന്ന തോൽവിയാണ് പരമ്പരയിൽ ഇന്ത്യ ഏറ്റുവാങ്ങിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിന് പരാജയപെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ 5 റൺസിനാണ് പരാജയപെട്ടത്. 2016 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ബംഗ്ലാദേശിനോട് ഏകദിന പരമ്പരയിൽ പരാജയപെടുന്നത്. അന്ന് എം എസ് ധോണിയായിരുന്നു ഇന്ത്യയെ നയിച്ചത്.

ഈ വർഷം പരമ്പരകളിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് മുൻപ് പരമ്പരകളിൽ മികച്ച മേധാവിത്വം പുലർത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

” ചില ഭാരവാഹികൾ തിരക്കിലായതിനാൽ ബംഗ്ലാദേശിലേക്ക് പോകുന്നതിന് മുൻപേ ഇന്ത്യൻ ടീമിനെ കാണുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. പക്ഷേ ടീം ബംഗ്ലാദേശിൽ നിന്നും തിരിച്ചെത്തിയാലുടനെ മീറ്റിങ് ഞങ്ങൾ ഷെഡ്യൂൾ ചെയ്യും. ഇത് നാണംകെട്ട പ്രകടനമാണ്. ഈ ടീം ബംഗ്ലാദേശിനോട് തോൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. ” ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.