Skip to content

തുടർച്ചയായ മൂന്നാം സെഞ്ചുറി! അവിശ്വസനീയ ഫോമിൽ ലെബുഷെയ്ൻ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലും സെഞ്ചുറിയുമായി ലെബുഷെയ്ൻ. നേരെത്തെ ആദ്യ ടെസ്റ്റിൽ 2 ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ 204 റൺസുമായി ഡബിൾ സെഞ്ചുറി, രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 104 റൺസുമാണ് നേടിയത്.

ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 188 പന്തിൽ നിന്നാണ് സെഞ്ചുറി തികച്ചത്. ടെസ്റ്റ് കരിയറിലെ 10ആം സെഞ്ചുറിയാണ്. ആദ്യ മത്സരത്തിലെ പ്രകടനത്തിടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ലെബുഷെയ്ൻ നേടിയിരുന്നു. ഈ വർഷം 15 ഇന്നിംഗ്‌സിൽ നിന്നായി 64 ആവറേജിൽ 835 റൺസ് നേടിയിട്ടുണ്ട്.

മത്സരത്തിൽ ഓസ്‌ട്രേലിയ 74 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 263 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറിയുമായി ലെബുഷെയ്നും 67 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ. വാർണർ (21), ഖവാജ (62), സ്റ്റീവ് സ്മിത്ത് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്. കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്.