Skip to content

ഒന്ന് ബാറ്റിൽ കൊള്ളിക്കാൻ പോലുമാകാതെ സിറാജ്, മറുവശത്ത് കടുത്ത നിരാശയിൽ രോഹിത് ; ഇന്ത്യയുടെ തോൽവിയിൽ ചർച്ചയായി സിറാജിന്റെ ബാറ്റിങ് – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലെ
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 5 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന 2 ഓവറിൽ ജയിക്കാൻ 40 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഒറ്റയാൾ പോരാട്ടത്തിലൂടെ 11 പന്തിൽ 34 റൺസ് നേടി രോഹിത് അവസാന പന്തിൽ സിക്സ് അകലെ ജയം എന്ന ഘട്ടത്തിലേക്ക് എത്തിച്ചു. എന്നാൽ മുസ്തഫിസറിന്റെ അവസാന പന്തിൽ 1 റൺസ് മാത്രമാണ് നേടാനായത്.

ഇതോടെ 48ആം ഓവറിൽ ഒരു റൺസ് പോലും നേടാതെ മുസ്തഫിസറിന്റെ ഓവർ സിറാജ് മെയ്ഡൻ ആക്കി കൊടുത്തത് ചർച്ചയാവുകയാണ്. മുസ്തഫിസറിന്റെ ആദ്യ 5 ഡെലിവറിയിൽ ഒന്ന് പോലും  ബാറ്റിൽ കണക്ട് ചെയ്യാൻ സിറാജിന് കഴിഞ്ഞിരുന്നില്ല. മറുവശത്ത് ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിതിന്റെ മുഖങ്ങളിൽ കടുത്ത നിരാശ വ്യക്തമായിരുന്നു. ഉപദേശം നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

മറ്റ് ബാറ്റർമാർ പരാജയപ്പെട്ടിടത്ത് ബൗളറായ സിറാജിനെ വിമർശിച്ചിട്ട് കാര്യമില്ലെന്ന വാദവുമായി ഒരു കൂട്ടരും സോഷ്യൽ മീഡിയയിൽ എത്തിട്ടുണ്ട്. ഇന്ത്യയുടെ ടോപ്പ് ഓർഡറിൽ ശ്രയസ് അയ്യർ മാത്രമാണ് തിളങ്ങിയത്. 102 പന്തിൽ 82 റൺസ് നേടിയിരുന്നു. കോഹ്ലി (5), ധവാൻ (8), രാഹുൽ (14) എന്നിവർ പൂർണ പരാജയമായി.