Skip to content

ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്, ഇന്ത്യൻ ടീമിൽ ആശങ്ക, പുതിയ റിപ്പോർട്ടുകൾ പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക്. മത്സരത്തിൽ ക്യാച്ച് എടുക്കനുള്ള ശ്രമത്തനിടെയാണ് ഇന്ത്യൻ ക്യാപ്റ്റന് പരിക്ക് പറ്റിയത്.

മൊഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. ഓവറിലെ നാലാം ഡെലിവറി ബംഗ്ലാദേശ് ഓപ്പണറുടെ ബാറ്റിൽ എഡ്ജ് ചെയ്യുകയും സെക്കൻഡ് സ്ലിപ്പിലുണ്ടായിരുന്ന രോഹിത് ശർമ്മയിലേക്ക് എത്തുകയും ചെയ്തു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റന് പന്ത് കൈപിടിയിൽ ഒതുക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല പന്ത് വിരലിൽ കൊണ്ട് സാരമായി പരിക്ക് പറ്റുകയും ചെയ്തു.

ഇതിന് പുറകെ രോഹിത് ശർമ്മ കളിക്കളത്തിൽ നിന്നും മടങ്ങുകയും ചെയ്തു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സ്കാനിങിനായി രോഹിത് ശർമ്മയെ ആശുപത്രിയിൽ പ്രവേശപ്പിച്ചിട്ടുണ്ട്. കെ എൽ രാഹുലാണ് രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നത്. രോഹിത് ശർമ്മ ബാറ്റ് ചെയ്യുമോ എന്ന കാര്യവും തീർച്ചയായിട്ടില്ല.

വിജയം അനിവാര്യമായ മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ഷഹ്ബാസ് അഹമ്മദിന് പകരക്കാരനായി അക്ഷർ പട്ടേലിനെയും കുൽദീപ് സെനിന് പകരക്കാരനായി ഉമ്രാൻ മാലിക്കിനെയും ഇന്ത്യ ടീമിൽ ഉൾപെടുത്തി.