Skip to content

ബംഗ്ലാദേശ് താരത്തെ സ്ലെഡ്‌ജ്‌ ചെയ്ത് സിറാജ്, അധികം വൈകാതെ സ്റ്റംപ് തെറിപ്പിച്ച് തകർപ്പൻ വിക്കറ്റ് – വീഡിയോ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. മത്സരം 12 ഓവർ പിന്നിട്ടപ്പോൾ ബംഗ്ലാദേശ് 2ന് 47 എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി 2 വിക്കറ്റും വീഴ്ത്തിയത് സിറാജാണ്. 9 പന്തിൽ 11 റൺസ് നേടിയ അനാമുലിനെ എൽബിഡബ്ല്യൂവിൽ വീഴ്ത്തിയാണ് ആദ്യ വിക്കറ്റ് നേടിയത്.

പിന്നാലെ ബംഗ്ലാദേശ് സ്‌കോർ 39ൽ നിൽക്കെ ആദ്യ മത്സരത്തിൽ ടോപ്പ് സ്കോററായ ലിറ്റണ് ദാസിനെ ബൗൾഡ് ആക്കി. 23 പന്തിൽ 7 റൺസുമായി നീങ്ങവെയാണ് ഇൻസവിങറിലൂടെ പാഡിനും ബാറ്റിനുമിടയിൽ തുളച്ച് കയറി ദാസിന്റെ സ്റ്റംപ് തെറിപ്പിച്ചത്. 28 പന്തിൽ 16 റൺസുമായി ഷന്റോയും 5 റൺസുമായി ശാഖിബുൽ ഹസനുമാണ് ക്രീസിൽ.

മത്സരത്തിനിടെ സ്ലെഡ്‌ജിങ്ങുമായി സിറാജ് ബംഗ്ലാദേശ് താരം ഷന്റോയുടെ നേർക്ക് എത്തിയിരുന്നു. എട്ടാം ഓവറിലെ നാലാം പന്തിലാണ് തലനാരിഴയ്ക്ക് എഡ്ജിൽ നിന്ന് രക്ഷപ്പെട്ട ഷന്റോയുടെ നേർക്ക്  വാക്ക് ശരവുമായി എത്തിയത്. തൊട്ടടുത്ത പന്തിലും സിറാജ് ഇത് തുടർന്നിരുന്നു. ഷന്റോയുടെ വിക്കറ്റ് വീഴ്ത്താൻ ആയില്ലെങ്കിലും മറുവശത്ത് ഉണ്ടായിരുന്ന ദാസിനെ പുറത്താക്കിയാണ് സിറാജ് കലിപ്പ് തീർത്തത്. അതേസമയം ഏകദിനത്തിൽ തകർപ്പൻ ഫോമിലാണ് സിറാജ്. ഈ വർഷം ഇന്ത്യയ്ക് വേണ്ടി ഏറ്റവും കൂടുതൽ വീഴ്ത്തിയവരുടെ ലിസ്റ്റിൽ ഒന്നാമതെത്തി.

https://twitter.com/cric24time/status/1600387840730284032?t=ExV0OkuVJlinXxVZdl_43Q&s=19

വിക്കറ്റ് വീഡിയോ:

https://twitter.com/cric24time/status/1600388232373358595?t=OawMCP5vTBTHICRXwniU_A&s=19