Skip to content

സമനിലയ്ക്ക് വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്, ആവേശവിജയത്തോട് പ്രതികരിച്ച് ബെൻ സ്റ്റോക്സ്

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ആവേശവിജയത്തോെട് പ്രതികരിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത പിച്ചിൽ ധീരമായ തീരുമാനങ്ങൾ കൊണ്ടാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. സമനിലകൾക്ക് വേണ്ടി കളിക്കുവാൻ തങ്ങൾക്ക് യാതൊരു താൽപര്യവും ഇല്ലെന്നും ബെൻ സ്റ്റോക്സ് വ്യക്തമാക്കി.

അവസാന ദിനത്തിലെ അവസാന സെഷനിൽ വെളിച്ചകുറവ് മൂലം കളി നിർത്തുവാൻ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെയാണ് അവസാന വിക്കറ്റും വീഴ്ത്തി ആവേശവിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

” ആവേശകരമായ ഞങ്ങളുടെ പാകിസ്ഥാനിലും പുറത്തെടുക്കാനാണ് ഞങ്ങളെത്തിയത്. സമനിലക്ക് വേണ്ടി കളിക്കാൻ എനിക്ക് താൽപ്പര്യമില്ല. സമനിലകളോട് ഡ്രസിങ് റൂമിൽ ഉള്ളവർക്കും താൽപ്പര്യമില്ല. ”

” ഇത്തരത്തിലൊരു വിക്കറ്റിൽ കളിക്കേണ്ടിവന്നതിനാൽ എല്ലാ ബാറ്റ്സ്മാന്മാരും അറ്റാക്ക് ചെയ്ത് കളിക്കേണ്ടിവന്നു. ഇന്ന് പന്ത് റിവേഴ്സ് സ്വിങ് ചെയ്യാൻ സാധിച്ചത് ഞങ്ങൾക്ക് തുണയായി. ആൻഡേഴ്സണും റോബിൻസണും ഇന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മത്സരം അവസാനിക്കുന്നതിന് ഏകദേശം എട്ട് മിനിറ്റുകൾക്ക് മുൻപേയാണ് ഞങ്ങൾ വിജയിച്ചത്. ഇംഗ്ലണ്ടിൻ്റെ ഏറ്റവും മികച്ച എവെ വിജയങ്ങളിൽ ഒന്നാണിത്. ” ബെൻ സ്റ്റോക്സ് പറഞ്ഞു.

ബ്രണ്ടൻ മക്കല്ലം ഹെഡ് കോച്ചായ ശേഷം കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ട് പരാജയപെട്ടത്. ബാക്കി 7 മത്സരങ്ങളിലും വിജയം കുറിക്കുവാൻ ഇംഗ്ലണ്ടിന് സാധിച്ചു. ഇന്നലെ രണ്ടാം ഇന്നിങ്സിൽ വെറും 36 ഓവർ മാത്രം ബാറ്റ് ചെയ്തുകൊണ്ട് ഡിക്ലയർ ചെയ്യാനുള്ള ബെൻ സ്റ്റോക്സിൻ്റെ ധീരമായ തീരുമാനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.