Skip to content

വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും എന്നോട് ആവശ്യപെട്ടിരുന്നു, കെ എൽ രാഹുൽ

വൈറ്റ് ബോൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും തന്നോട് ആവശ്യപെട്ടിരുന്നുവെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുൽ. റിഷഭ് പന്ത് പരമ്പരയിൽ നിന്നും പുറത്തായതോടെ കെ എൽ രാഹുലായിരുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.

മത്സരത്തിൽ ബാറ്റിങിൽ മികവ് പുലർത്തിയെങ്കിലും നിർണായക ഘട്ടത്തിൽ മെഹദി ഹസൻ്റെ ക്യാച്ച് വിട്ടതിന് പുറകെ നിരവധി വിമർശനങ്ങൾ കെ എൽ രാഹുൽ ഏറ്റുവാങ്ങിയിരുന്നു. മത്സരശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിക്കറ്റ് കീപ്പറുടെ ജോലി ഏറ്റെടുക്കാൻ തയ്യാറായിരിക്കാൻ തന്നോട് തയ്യാറായിരിക്കണമെന്ന് ടീം ആവശ്യപെട്ട കാര്യം കെ എൽ രാഹുൽ വെളിപ്പെടുത്തിയത്.

” റിഷഭ് പന്തിൻ്റെ കാര്യം എനിക്കും അത്ര അറിവില്ല. ഇന്ന് ഡ്രസിങ് റൂമിൽ വെച്ചാണ് അവനെ ഒഴിവാക്കിയ കാര്യം ഞാൻ അറിഞ്ഞത്. അതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്കറിയില്ല. മെഡിക്കൽ ടീമിന് ഇക്കാര്യത്തിൽ ഉത്തരം നൽകാൻ സാധിച്ചേക്കും. “

” വൈറ്റ് ബോൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറാകുവാൻ എല്ലായ്പ്പോഴും തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എന്നോട് ആവശ്യപെട്ടിരുന്നു. ഈ ജോലി ഞാൻ മുൻപും നിർവഹിച്ചിട്ടുണ്ട്. ടീമിന് ആവശ്യം വരുമ്പോഴെല്ലാം ഈ ജോലി ഞാൻ ചെയ്യുന്നു. ” കെ എൽ രാഹുൽ പറഞ്ഞു.