Skip to content

കോഹ്ലിയെ പുറത്താക്കാൻ ലിറ്റൺ ദാസ് അമ്പരപ്പിക്കുന്ന ക്യാച്ച് ; ഞെട്ടൽ മാറാതെ കോഹ്ലി – വീഡിയോ

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്  കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി ലിറ്റൺ ദാസ്. ശാഖിബുൽ ഹസൻ എറിഞ്ഞ ഡെലിവറിയിൽ കവർ എറിയയിലൂടെ ഷോട്ടിന് ശ്രമിച്ച കോഹ്ലിയെയാണ് ഫുൾ സ്ട്രെച്ച് ഡൈവിൽ വായുവിൽ ഉയർന്ന് ദാസ് പിടിച്ചത്. ദാസ് എടുത്ത ക്യാച്ചിന്റെ അവിശ്വസനീയത കോഹ്ലിയുടെ ഭാവങ്ങളിൽ നിന്നും വ്യക്തമാണ്.

15 പന്തിൽ9 റൺസ് നേടിയാണ് പുറത്തായത്. ആ ഓവറിൽ തന്നെ ശാഖിബ് രോഹിതിനെയും പുറത്താക്കിയിരുന്നു. രോഹിതിന്റെ സ്റ്റംപ് തെറിപ്പിച്ചാണ് ശാഖിബ് മടക്കിയത്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 24 ഓവറിൽ ഇന്ത്യ 4ന് 101 എന്ന നിലയിലാണ്.

24 റൺസ് നേടിയ അയ്യറിന്റെ വിക്കറ്റാണ് ഏറ്റവും ഒടുവിൽ നഷ്ട്ടമായത്. ഓപ്പണർ ധവാൻ 7 റൺസിൽ നിൽക്കെ പുറത്തായിരുന്നു. ക്രീസിൽ 21 റൺസുമായി രാഹുലും, 7 റൺസുമായി സുന്ദറും തുടരുകയാണ്. ശാഖിബ് 2 വിക്കറ്റും മെഹ്ദി ഹസൻ, ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റും നേടിയിട്ടുണ്ട്. 

https://twitter.com/cric24time/status/1599310509328986117?t=W3RESzcRTNJJ8k0k44TmKA&s=19
https://twitter.com/cric_lob/status/1599295307086725120?t=P_7brlDVx-Ni-t9NgpWrPg&s=19