Skip to content

ഏകദിന പരമ്പരയിൽ നിന്നും റിഷഭ് പന്തിനെ റിലീസ് ചെയ്ത് ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും മോശം ഫോമിലുള്ള റിഷഭ് പന്തിനെ റിലീസ് ചെയ്ത് ഇന്ത്യ. മെഡിക്കൽ ടീമിൻ്റെ നിർദ്ദേശപ്രകാരമാണ് വിക്കറ്റ് കീപ്പറായ പന്തിനെ ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്.

ന്യൂസിലൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ റിഷഭ് പന്ത് പരിക്കിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ഡിസംബർ 14 ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി പന്ത് ടീമിനൊപ്പം ചേരും. പന്തിന് പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല.

ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനയച്ചു. കുൽദീപ് സെൻ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (c), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (wk), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, കുൽദീപ് സെൻ

ബംഗ്ലാദേശ് പ്ലേയിങ് ഇലവൻ ; ലിറ്റൺ ദാസ് (c), അനാമുൽ ഹഖ്, നജ്മുൽ ഹൊസൈൻ ഷാന്റോ, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം (wk), മഹ്മൂദുള്ള, അഫീഫ് ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, ഹസൻ മഹ്മൂദ്, മുസ്തഫിസുർ റഹ്മാൻ, ഇബാദോട്ട് ഹുസൈൻ