Skip to content

ശ്രീലങ്കയിൽ രോഹിത് ശർമയെയും റെയ്നയെയും കാത്തിരിക്കുന്നത് ഈ നേട്ടങ്ങൾ

ഇന്ത്യ ശ്രീലങ്ക ബംഗ്ലാദേശ് ടീമുകൾ തമ്മിലുള്ള നിദാഹസ് ട്രോഫിക്ക് നാളെ തുടക്കം . ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് പരമ്പരയിലെ ആദ്യ മത്സരം .

  • ഇതുവരെ ടി20 ക്രിക്കറ്റിൽ 595 ഫോർ രോഹിത് നേടിയിട്ടുണ്ട് . 5 ഫോറും കൂടെ നേടിയാൽ ടി20 ക്രിക്കറ്റിൽ 600 ഫോർ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആയി രോഹിത് മാറും  
    • T20 ക്രിക്കറ്റിൽ 6857 റൺസ് രോഹിത് ശർമ ഇതുവരെ നേടി . ഈ പരമ്പരയിൽ 143 റൺസ് കൂടെ നേടിയാൽ ടി20 ക്രിക്കറ്റിൽ 7000 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന നേട്ടം രോഹിതിന് സ്വന്തമാക്കാം .  
    • അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 49 സിക്സ് റെയ്ന നേടിയിട്ടുണ്ട് . ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര t20 ക്രിക്കറ്റിൽ 50 സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് റെയ്നക്ക് സ്വന്തമാക്കാം .