Skip to content

ക്രിക്കറ്റിലെ അത്യപൂർവ റെക്കോർഡുകൾ

1. ക്രിക്കറ്റിൽ ഒരു മൈഡൻ ഓവർ എറിയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് , എന്നാൽ തുടർച്ചയായി 21 ( 131പന്തുകൾ ) മൈഡൻ ഓവർ എറിഞ്ഞ താരമാണ് ഇന്ത്യക്കാരനായ Rameshchandra Gangaram Nadkarni . ഇൗ അത്യപൂർവ റെക്കോർഡ് സംഭവിച്ചത് 1963- 64 ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തിലാണ് .

2 . ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് മുത്തയ്യ മുരളീധരൻ . തുടർച്ചയായി 4 ടെസ്റ്റിൽ 10+ കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മുരളീധരൻ . ഇൗ റെക്കോർഡ് നിങ്ങൾക്ക് അൽഭുകരമായി തോന്നുന്നുണ്ടോ ?? . എന്നാല് ഈ റെക്കോർഡ് 2 തവണ നേടിയ താരം കൂടിയാണ് മുരളീധരൻ .

3. തുടർച്ചായി 6 ടെസ്റ്റ് മത്സരത്തിൽ 6 സെഞ്ച്വറി നേടിയ താരമാണ് സർ ബ്രാഡ് മാൻ . 6 സെഞ്ച്വറിയും ഇംഗ്ലണ്ടിന് എതിരെയാണ് . 3 എണ്ണം ഇംഗ്ലണ്ടിൽ വെച്ചും 3 എണ്ണം ഓസ്ട്രേലിയയിൽ വെച്ചുമാണ് .

4. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറി നേടിയ ഏക താരമാണ് സച്ചിൻ ടെണ്ടുൽക്കർ . ഇതൊരു സ്വപ്നതുല്യ റെക്കോർഡും കൂടിയാണ് . ഇതിൽ രസകരമായ കാര്യം 28 തവണയാണ് സച്ചിൻ 90 – 99 റൺസിന് ഇടയിൽ ഔട്ട് ആയിട്ടുള്ളത് ( ടെസ്റ്റ് – 10 , ഏകദിനം – 18 ) .

5. ഏറ്റവും കൂടിയ വയസ്സിൽ അരങ്ങേറ്റ മത്സരം കളിച്ച എന്ന റെക്കോർഡ് ഇംഗ്ലണ്ടുക്കാരനായ James Southerton ന്റെ പേരിലാണ് . 49 വയസ്സും & 119 ദിവസത്തിന് ശേഷമാണ് അരങ്ങേറ്റം കുറിച്ചത് . 1877 മാർച്ച് 15 ന് ഓസ്ട്രേലിയക്ക് എതിരെയാണ് ആദ്യ മത്സരം കളിച്ചത് . കരിയറിൽ 2 മത്സരം മാത്രമാണ് കളിച്ചുട്ടുള്ളത് .

6. ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട് അർദ്ധ സെഞ്ച്വറി നേടി എന്ന റെക്കോർഡ് ഇംഗ്ലണ്ടുക്കാരനായ Trevor Bailey യുടെ പേരിലാണ് . 1958 – 59 ൽ ആഷസ് മത്സരത്തിലാണ് ഈ അത്യപൂർവ റെക്കോർഡ് നേടിയത് . 350 പന്തിൽ നിന്നാണ് അർദ്ധ സെഞ്ച്വറി നേടിയത് .