Skip to content

50 ഓവറിൽ നേടിയത് 506 റൺസ്, ചരിത്രറെക്കോർഡ് കുറിച്ച് തമിഴ്നാട്

വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ കൂറ്റൻ സ്കോർ കുറിച്ച് ചരിത്രറെക്കോർഡ് സ്വന്തമാക്കി തമിഴ്നാട്. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് തമിഴ്നാട് അടിച്ചുകൂട്ടിയത്.

ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു മത്സരത്തിൽ 500 റൺസ് നേടുന്ന ആദ്യ ടീമെന്ന ചരിത്രറെക്കോർഡ് തമിഴ്നാട് സ്വന്തമാക്കി. ഈ വർഷം നെതർലൻഡ്സിനെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് നേടിയ ഇംഗ്ലണ്ടിൻ്റെ പേരിലായിരുന്നു ഇതിന് മുൻപ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ.

141 പന്തിൽ 25 ഫോറും 15 സിക്സും ഉൾപ്പടെ 277 റൺസ് നേടിയ ജഗദീഷനും 102 പന്തിൽ 154 റൺസ് നേടിയ സായ് ശ്രീനിവാസുമാണ് തമിഴ്നാടിന് വമ്പൻ സ്കോർ സമ്മാനിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും ജഗദീഷൻ സ്വന്തമാക്കി.

വിജയ് ഹസാരെ ട്രോഫിയിലെ തുടർച്ചയായ അഞ്ചാം സെഞ്ചുറിയാണ് മത്സരത്തിൽ ജഗദീഷൻ കുറിച്ചത്.