Skip to content

ടി20 ചരിത്രത്തിൽ ഇങ്ങനെയൊരു മത്സരം ഇതാദ്യം! ഇന്ത്യ-ന്യുസിലാൻഡ് മത്സരം അപൂർവ ലിസ്റ്റിൽ

തന്റെ കരിയറിലെ പീക്ക് ഫോമിലൂടെ കടന്ന് പോകുന്ന സൂര്യകുമാർ യാദവ്, ന്യുസിലാൻഡിനെതിരായ മത്സരത്തിലും തിളങ്ങിയപ്പോൾ ഇന്ത്യയ്ക്ക് വമ്പൻ സ്‌കോർ. മറ്റ് ബാറ്റർമാർ ചേർന്ന് 69 പന്തിൽ  നിന്ന് 69 റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോൾ സൂര്യകുമാർ യാദവ് ഒറ്റയ്ക്ക് 51 പന്തിൽ നിന്ന് 111 റൺസാണ് അടിച്ചു കൂട്ടിയത്. ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 191 റൺസ് നേടി.

31പന്തിൽ 36 റൺസ് നേടിയ ഇഷൻ കിഷനാണ് അൽപ്പമെങ്കിലും ഉത്തരവാദിത്തം കാണിച്ചത്. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 13 റൺസും, അയ്യർ 13 റൺസും നേടിയാണ് മടങ്ങിയത്. ഓപ്പണിങ്ങിൽ എത്തിയ റിഷഭ് പന്ത് 6 റൺസ് മാത്രം നേടി പുറത്തായി നിരാശപ്പെടുത്തി.

അതേസമയം ഈ മത്സരം അപൂർവ നേട്ടത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഒരു ടി20 മത്സരത്തിൽ സെഞ്ചുറിയും ഹാട്രിക് നേട്ടവും ഒന്നിച്ച് പിറക്കുന്നത്. സൂര്യകുമാർ യാദവ് ഹാട്രിക് നേടിയപ്പോൾ സൗത്തി അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ, ഹൂഡ, സുന്ദർ എന്നിവരെ വീഴ്ത്തി ഹാട്രിക് നേടിയിരുന്നു. ഇതാണ് ഈ മത്സരത്തെ അപൂർവ ലിസ്റ്റിലേക്ക് നയിച്ചത്. സൗത്തിയുടെ ടി20യിലെ രണ്ടാം ഹാട്രികാണിത്. അതെസമയം സൂര്യകുമാർ യാദവിന്റെ ഈ വർഷത്തെ രണ്ടാം സെഞ്ചുറി കൂടിയാണിത്.