Skip to content

ആരാധകർക്ക് ആവേശവാർത്ത ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു,

നീണ്ട കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപെടുത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള 9 കായിക ഇനങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ ക്രിക്കറ്റും ഉൾപെട്ടിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ നിന്നും വ്യത്യസ്തമായി വനിത ക്രിക്കറ്റും പുരുഷ ക്രിക്കറ്റും ഒളിമ്പിക്സിലുണ്ടാകും. 6 ടീമുകളായിക്കും ഒളിമ്പിക്സിൽ ഏറ്റുമുട്ടുക. ഐസിസി ടി20 റാങ്കിങിലുള്ള ആദ്യ ആറ് ടീമുകളായിരിക്കും യോഗ്യത നേടുക. ബിസിസിഐയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചതിന് ശേഷമാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപെടുത്താനുള്ള ശ്രമങ്ങൾ സജീവമായത്.

ഒളിമ്പിക്സിൽ ക്രിക്കറ്റ് എത്തുന്നതോടെ ക്രിക്കറ്റ് കൂടുതൽ രാജ്യങ്ങളിൽ പ്രചാരം നേടുമെന്നാണ് ഐസിസി കണക്കുകൂട്ടുന്നത്. നിലവിൽ നൂറിലധികം രാജ്യങ്ങൾ ഐസിസിയിലുണ്ടെങ്കിലും പല അസോസിയേറ്റ് രാജ്യങ്ങളും ഐസിസിയിൽ നിന്ന് മാത്രം കിട്ടുന്ന വരുമാനത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നതോടെ അതാത് ഗവൺമെൻ്റുകളിൽ നിന്നുളള സഹായം ക്രിക്കറ്റ് ബോർഡുകൾക്ക് ലഭിക്കും.

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിൽ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു അസോസിയേറ്റ് രാജ്യങ്ങൾ കാഴ്ച്ചവെച്ചത്. ശ്രീലങ്കയെ നമീബിയ പരാജയപെടുത്തിയപ്പോൾ നെതർലൻഡ്സ് സൗത്താഫ്രിക്കയെ പരാജയപെടുത്തിയിരുന്നു.