Skip to content

ഇത് കളിയാക്കിവർക്കുള്ള മറുപടി, വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി റിയാൻ പരാഗ്

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തകർത്തടിച്ച് ആസാമിൻ്റെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. രവി ബിഷ്നോയും രാഹുൽ ചഹാറും അടങ്ങുന്ന ശക്തമായ രാജസ്ഥാൻ്റെ ബൗളിങ് നിരയ്ക്കെതിരെയാണ് താരം ഒറ്റയാൾ പോരാട്ടം നടത്തിയത്.

84 പന്തിൽ 10 ഫോറും 6 സിക്സും ഉൾപ്പടെ 117 റൺസ് നേടിയാണ് പരാഗ് പുറത്തായത്. 39 റൺസായിരുന്നു ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ നേടിയത്. പരാഗിൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ആസാം 46.5 ഓവറിൽ 271 റൺസ് നേടി. മറുപടി ബാറ്റിങിൽ രാജസ്ഥാന് 33.3 ഓവറിൽ 128 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ലിസ്റ്റ് എ ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ പരാഗ് നേടിയത്. ഐ പി എല്ലിൽ അരങ്ങേറ്റ മത്സരം മുതൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് റിയാൻ പരാഗ് കളിച്ചുകൊണ്ടിരിക്കുന്നത്. 47 മത്സരങ്ങളിൽ റോയൽസിന് വേണ്ടി പരാഗ് കളിച്ചു.

ഈ സീസണിലും പരാഗിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയേക്കും. പരാഗിനെ പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ സീസണിന് ശേഷം റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര വ്യക്തമാക്കിയിരുന്നു.