Skip to content

സച്ചിനോ സെവാഗോ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളി ആരെന്ന് വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റിലെ തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളിയെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന പരിപാടിയിൽ റാപിഡ് ഫയർ റൗണ്ടിലായിരുന്നു തൻ്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളിയെ ദാദ തിരഞ്ഞെടുത്തത്.

സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം 136 ഏകദിന മത്സരങ്ങളിൽ ഓപ്പൺ ചെയ്തിട്ടുള്ള ഗാംഗുലി വീരെന്ദർ സെവാഗിനൊപ്പം 40 ലധികം മത്സരങ്ങളിൽ ഓപ്പൺ ചെയ്തിട്ടുണ്ട്.

സച്ചിനോ സെവാഗോ ഇവരിൽ ആർക്കൊപ്പമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് കൂടുതൽ ആസ്വദിച്ചതെന്ന ചോദ്യത്തിന് ഗാംഗുലിയുടെ മറുപടി സച്ചിൻ ടെണ്ടുൽക്കറെന്നായിരുന്നു. സച്ചിൻ വിവേകമുള്ള ബാറ്റ്സ്മാനായിരുന്നുവെന്നും മറുഭാഗത്ത് വീരേന്ദർ സെവാഗിന് ഭ്രാന്തായിരുന്നുവെന്നും സച്ചിൻ ടെണ്ടുൽക്കറാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്നും സൗരവ് ഗാംഗുലി തുറന്നുപറഞ്ഞു.

ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഞാൻ ഏറ്റവും കൂടുതൽ ആരാധിച്ചത് സച്ചിൻ ടെണ്ടുൽക്കറെയായിരുന്നുവെന്നും സൗരവ് ഗാംഗുലി വെളിപ്പെടുത്തി.

136 മത്സരങ്ങളിൽ ഒരുമിച്ച് ഓപ്പൺ ചെയ്തിട്ടുള്ള ഗാംഗുലിയും സച്ചിനും 49.32 ശരാശരിയിൽ 6609 റൺസ് ഓപ്പണിങ് കൂട്ടുകെട്ടിൽ നേടിയിട്ടുണ്ട്. ഓപ്പണിങ് കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ജോഡികളും സച്ചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗുമാണ്.