Skip to content

സ്റ്റാർക് തകർത്തടിച്ചു ഓസ്‌ട്രേലിയ വിജയത്തിലേക്ക് 

സൗത്താഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയത്തിലേക്ക് . 417 റൺസിന്റെ വിജയ ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് കളിയ്ക്കാൻ ഇറങ്ങിയ സൗത്താഫ്രിക്ക നാലാം ദിനം വെളിച്ച കുറവ് മൂലം മത്സരം അവസാനിപ്പിക്കുമ്പോൾ 293 ന് 9 എന്ന നിലയിലാണ് .

 81 റൺസ് നേടിയ ഡീകോക്കും റൺസ് ഒന്നും എടുക്കാതെ മോർണി മോർക്കലും ആണ് ക്രീസിൽ . 

രണ്ടാം ഇന്നിംഗ്‌സിൽ 49 / 4 എന്ന നിലയിലായിരുന്ന സൗത്താഫ്രിക്കയെ മാർക്രം – ഡീകോക്ക് കൂട്ടുകെട്ട് വിജയ പ്രതീക്ഷ പകർന്നു . 143 റൺസ് മാർക്രം നേടി . 147 റൺസ് നീണ്ട കൂട്ടുകെട്ട് തകർത്താത് മിച്ചൽ മാർഷ് ആയിരുന്നു . തുടർന്ന് എത്തിയ ഫിലാൻഡർ , കേശവ് മഹാരാജ് , റബാഡ എന്നിവരെ സ്റ്റാർക് ഒരോവറിൽ മടക്കി അയച്ചു . ഹാട്രിക്കിൽ നിന്ന സ്റ്റാർക്കിന് പിന്നീട് വെളിച്ചകുറവ് മൂലം പന്തെറിയാൻ സാധിച്ചില്ല . അവസാന ഒരു വിക്കറ്റ് നേടാൻ ലിയോണും സ്മിത്തും കിണഞ്ഞു പരിശ്രമിചെങ്കിലും വിക്കറ്റ് നേടാൻ ആയില്ല .  

വിജയത്തിനായി ഓസ്‌ട്രേലിയ അഞ്ചാം ദിനവും കാത്തിരിക്കേണ്ടി വരും …