Skip to content

സൗത്താഫ്രിക്കയെ തകർത്ത് ഓസ്ട്രേലിയ 

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 118 റൺസിന്റെ തകർപ്പൻ വിജയം . അഞ്ചാം ദിനം 293 /9 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്ക 298 റൺസിന് ഓൾ ഔട്ട് ആയി . മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക് ആണ് മാൻ ഓഫ് ദി മാച്ച് .

രണ്ടാം ഇന്നിങ്സിൽ 417 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയെ മാർക്രം – ഡീകോക്ക് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത് . ഇരുവരും ആറാം വിക്കറ്റിൽ 147 റൺസ് കൂട്ടിച്ചേർത്തു . എന്നാൽ 143 റൺസ് എടുത്ത മാർക്രത്തിനെ മിച്ചൽ മാർഷ് വീഴ്ത്തിയതോടെ ഓസ്‌ട്രേലിയ വിജയം ഉറപ്പിച്ചു . ഡീകോക്ക് 83 റൺസ് നേടി പുറത്തായി ..

ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റാർക് 4 വിക്കറ്റും ഹേസൽവുഡ് 3 വിക്കറ്റും കമ്മിൻസ് മിച്ചൽ മാർഷ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി . 

മാർച്ച് 9 നാണ് പരമ്പരയിലെ രണ്ടാം മത്സരം ..