Skip to content

ടി20 ലോകക്കപ്പിൽ ഇതുവരെ ഏറ്റുമുട്ടിയത് 3 തവണ മാത്രം! സെമിഫൈനലിലെ ഇന്ത്യയുടെ എതിരാളികളുടെ പഴയ കണക്കുകൾ കാണാം

ടി20 ലോകക്കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 71 റൺസിന്റെ ജയം. 186 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയെ 115 റൺസിൽ ഓൾ ഔട്ട് ആക്കുകയായിരുന്നു. 22 പന്തിൽ 35 റൺസ് നേടിയ ബർലാണ് ടോപ്പ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി അശ്വിൻ 3 വിക്കറ്റും ഷമി, പാണ്ഡ്യ എന്നിവർ 2 വിക്കറ്റും വീഴ്ത്തി. ജയത്തോടെ ഇന്ത്യൻ ഗ്രൂപ്പ് 2ലെ ടോപ്പറായി.

നവംബർ 10ന് നടക്കുന്ന സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്. ഗ്രൂപ്പ് 1ൽ 3 ജയവുമായി 7 പോയിന്റോടെ രണ്ടാം സ്ഥാനകാരാണ് ഇംഗ്ലണ്ട്. അതെസമയം ആദ്യ സെമിയിൽ പാകിസ്ഥാനും ന്യുസിലാൻഡും തമ്മിൽ ഏറ്റുമുട്ടും.

അവസാനമായി ഇംഗ്ലണ്ടുമായി ടി20  ലോകക്കപ്പിൽ ഏറ്റുമുട്ടിയത് 2012ലാണ്. അന്ന് ജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. 90 റൺസിന്റെ കൂറ്റൻ ജയമാണ് നേടിയത്. 3 തവണ മാത്രമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ടി20 ലോകക്കപ്പിൽ  ഏറ്റുമുട്ടിയത്. 2-1 ന് ഇന്ത്യ മുന്നിലാണ്. 2009ൽ 3 റൺസിന് ഇന്ത്യ തോറ്റിരുന്നു. 2007ലെ പ്രഥമ ടി20 ലോകക്കപ്പിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 18 റൺസിന് ജയം നേടി.