Skip to content

അന്താരാഷ്ട്ര ടി20യിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്

ഒരിക്കൽ കൂടി 200ന് മുകളിൽ സ്‌ട്രൈക് റേറ്റുമായി ഫിഫ്റ്റി നേടി ഇന്ത്യയുടെ രക്ഷകനായി മാറി സൂര്യകുമാർ യാദവ്. 14ആം ഓവറിലെ മൂന്നാം പന്തിൽ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 4ന് 101 എന്ന നിലയിലായിരുന്നു. വ്യത്യസ്തമായ ഷോട്ടുകളിലൂടെ സിംബാബ്‌വെ ബൗളർമാരെ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്‌കോർ 180ന് മുകളിൽ എത്തിക്കുകയായിരുന്നു. ബാറ്റ് ചെയ്ത ഇന്ത്യൻ ബാറ്റർമാരിൽ ഒരാൾ പോലും 150 സ്‌ട്രൈക് റേറ്റിന് മുകളിൽ ബാറ്റ് ചെയ്യാത്ത മത്സരത്തിലാണ് സൂര്യകുമാർ യാദവ് 244 സ്‌ട്രൈക് റേറ്റിൽ 61 റൺസ് അടിച്ചു കൂട്ടിയത്.

തകർപ്പൻ ഇന്നിംഗ്‌സിനിടെ സൂര്യകുമാർ യാദവിനെ തേടി ടി20യിലെ വമ്പൻ നേട്ടവുമെത്തിയിരുന്നു. ഈ ഇന്നിംഗ്സോടെ ഈ കലണ്ടർ വർഷം അന്താരാഷ്ട്ര ടി20 യിൽ 1000 റൺസ് പൂർത്തിയാക്കിയിരിക്കുകയാണ്. 28 ഇന്നിംഗ്‌സിൽ നിന്നാണിത്. ഈ നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് സൂര്യകുമാർ യാദവ്. 

28 ഇന്നിംഗ്‌സിൽ 44.60 ആവറേജും 186 സ്‌ട്രൈക് റേറ്റുമുണ്ട്. ഈ വർഷം ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ ലിസ്റ്റിലും സൂര്യകുമാർ യാദവ്  തന്നെയാണ് മുന്നിൽ. അതേസമയം ടി20 ലോകക്കപ്പിൽ ഏറ്റവും കൂടുതൽ സ്ട്രൈക് റേറ്റുള്ള താരമെന്ന റെക്കോർഡും സൂര്യകുമാർ യാദവിന്റെ (193) പേരിലാണ്.