Skip to content

ഇതൊക്കെ സിക്സ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?! ആരാധകരെ അമ്പരപ്പിച്ച് സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഷോട്ടുകൾ – വീഡിയോ

സൂര്യകുമാർ യാദവിന്റെ തകർപ്പൻ ഇന്നിംഗ്സ് ബലത്തിൽ സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 186 റൺസ് നേടി. 25 പന്തിൽ 4 സിക്‌സും 6 ഫോറും ഉൾപ്പെടെ പുറത്താകാതെ 61 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ടോപ്പ് സ്‌കോറർ. 35 പന്തിൽ 51 റൺസ് നേടി കെഎൽ രാഹുലും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ വിക്കറ്റ് 27 റൺസിൽ നിൽക്കെ നഷ്ട്ടമായിരുന്നു. ക്യാപ്റ്റൻ രോഹിത് ഇത്തവണയും നിരാശപ്പെടുത്തി. 13 പന്തിൽ 15 റൺസ് നേടി പുറത്തായി.  കോഹ്ലി 25 പന്തിൽ 26 റൺസ് നേടിയാണ് പുറത്തായത്. ദിനേശ് കാർത്തിക്കിന് പകരം ടീമിൽ എത്തിയ റിഷഭ് പന്ത് 3 റൺസ് നേടിയാണ് മടങ്ങിയത്.

4ന് 101 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ സൂര്യകുമാർ യാദവും ഹർദിക് പാണ്ഡ്യയും ചേർന്നാണ് 180ൽ എത്തിച്ചത്. അവസാന ഓവറുകളിൽ ആശ്ചര്യപ്പെടുത്തുന്ന സിക്സുകളാണ് സൂര്യകുമാർ യാദവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഓഫ് സൈഡിലേക്ക് അകന്ന് വന്ന ഫുൾ ടോസ് ഡെലിവറികൾ വരെ സൂര്യകുമാർ യാദവ് അനായാസം സിക്സാക്കി മാറ്റി.

https://twitter.com/cric24time/status/1589198117286838272?t=2l-Sw_VUeGXOuOqobuFBUw&s=19
https://twitter.com/cric24time/status/1589198301483905025?t=1dUhsTt7tUGfkhJif5tqSg&s=19