Skip to content

സൗത്താഫ്രിക്കയ്ക്ക് പണികൊടുത്തത് മുൻ സൗത്താഫ്രിക്കൻ താരം, പ്രതീക്ഷകൾ തച്ചുടച്ച ആ തകർപ്പൻ ക്യാച്ച് കാണാം

ടി20 ലോകകപ്പ് സെമിഫൈനലിൽ അനായാസം കടക്കുമെന്ന് കരുതിയ സൗത്താഫ്രിക്കയ്ക്ക് ഓർക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയാണ് നെതർലൻഡിനെതിരായ പരാജയം. സെമിഫൈനലിൽ കയറാൻ ജയിച്ചാൽ മാത്രം മതിയായിരുന്ന മത്സരത്തിലാണ് 13 റൺസിന് പരാജയം ഏറ്റുവാങ്ങിയത്.
159 വിജയലക്ഷ്യമാണ് സൗത്താഫിക്കയ്ക്കെതിരെ നെതർലാൻഡ് മുന്നോട്ട് വെച്ചത്. സൗത്താഫ്രിക്ക ആഗ്രഹിച്ച തുടക്കമായിരുന്ന ലഭിച്ചത്.

പവർപ്ലേയ്ക്ക് മുമ്പേ ഇരു ഓപ്പണർമാരും കൂടാരം കയറി. ഡിക്കോക് 13 പന്തിൽ 13 റൺസും ബാവുമ 20 പന്തിൽ 20 റൺസും നേടിയാണ് മടങ്ങിയത്.
പിന്നാലെ ക്രീസിൽ എത്തിയവരെല്ലാം വലിയ സ്‌കോർ കണ്ടത്താനവാതെ നിശ്ചിത ഇടവേളകളിൽ മടങ്ങി. 12.3 ഓവറിൽ മാർക്രം കൂടി പുറത്തായതോടെ സൗത്താഫ്രിക്ക 4ന് 90 എന്ന നിലയിലായി.

പിന്നാലെ ആകെ ഉണ്ടായിരുന്ന പ്രതീക്ഷ മില്ലറിന്റെയും ക്‌ളാസന്റെയും കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് 22 റൺസ് നേടിയതിന് പിന്നാലെ മില്ലർ ക്യാച്ചിലൂടെ പുറത്തായി. നല്ല ഉയരത്തിൽ പൊങ്ങിയ പന്ത് 37കാരനായ മെർവെയാണ് ഓടിയെത്തി കൈപിടിയിൽ ഒതുക്കിയത്.
രസകരമായ കാര്യം എന്തെന്നാൽ സൗത്താഫ്രിക്കകാരനാണ് ഇദ്ദേഹം. അണ്ടർ19ൽ സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച തകർപ്പൻ ക്യാച്ചായിരുന്നത്.