Skip to content

ജയിച്ചെന്ന് കരുതി ഡ്രസിങ് റൂമിലേക്ക് മടങ്ങി ബംഗ്ലാദേശ്, ഒടുവിൽ ട്വിസ്റ്റുമായി തേർഡ് അമ്പയർ – വീഡിയോ

ക്രിക്കറ്റിലെ അപൂർവ നാടകീയതയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബംഗ്ലാദേശ് – സിംബാബ്‌വെ മത്സരം. ജയിച്ചെന്ന് കരുതി ആഘോഷിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങവേ നോ ബോൾ വിധിച്ച് ട്വിസ്റ്റുമായി തേർഡ് അമ്പയർ എത്തിയത്. സംഭവം ഇങ്ങനെ… ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 151 വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസാണ്. ആദ്യ പന്തിൽ ലെഗ് ബൈയിലൂടെ 1 റൺസും തൊട്ടടുത്ത പന്തിൽ ഔട്ട് ആവുകയും ചെയ്തു.

മൂന്നാം പന്തിൽ വിക്കറ്റ് കീപ്പറിന്റെ പിഴവ് കാരണം സിംബാബ്‌വെയ്ക്ക് ബൈ ഫോർ ലഭിച്ചു. ഇതോടെ ഇക്വഷൻ 3 പന്തിൽ 11 എന്നായി. തൊട്ടടുത്ത പന്തിൽ എൻഗാവാര സിക്സ് പറത്തി സിംബാബ്‌വെയ്ക്ക് പ്രതീക്ഷകൾ സമ്മാനിച്ചു. എന്നാൽ അഞ്ചാം പന്തിൽ സ്റ്റംപിങിലൂടെ എൻഗാവാര പുറത്തായത് തിരിച്ചടിയായി. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമെന്നായി.

ക്രീസിൽ എത്തിയ മുസാരബാനി അവസാന പന്തിൽ സ്റ്റംപിങിലൂടെ പുറത്തായി. ഇതോടെ ബംഗ്ലാദേശ് താരങ്ങളും ആരാധകരും വിജയാഘോഷം തുടങ്ങി. കളിക്കാർ കൈ കൊടുത്ത് ഡ്രസിങ് റൂമിലേക്ക് മടങ്ങാനും തുടങ്ങി. ഇവിടെയാണ് അപ്രതീക്ഷിത ട്വിസ്റ്റുമായി അമ്പയർ എത്തിയത്. സ്റ്റംപിങ് പരിശോധനയിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറിന്റെ കൈ സ്റ്റംപ് മുമ്പിലോട്ട് വന്നതായി വ്യക്തമായി. ഐസിസി നിയമപ്രകാരം ഇത് നോബോളാണ്. ഇതോടെ അമ്പയർ നോ ബോൾ വിധിച്ചു.

1 റൺസ് ലഭിച്ചതോടെ ലക്ഷ്യം 4 റൺസായി മാറി. എന്നാൽ ലഭിച്ച വമ്പൻ അവസരം മുതലാക്കാൻ മുസാരബാനിക്കായില്ല. പന്ത് ബാറ്റിൽ പോലും കൊള്ളാതെ വിക്കറ്റ് കീപ്പറുടെ കൈകളിൽ ലഭിച്ചു. ഇതോടെ 3 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

വീഡിയോ:

https://twitter.com/Insidercricket1/status/1586613624092561408?t=UPsQnc1xJ-zX3KGrNbTGwg&s=19
https://twitter.com/Insidercricket1/status/1586614312751095809?t=_KcytjlbCUkyGynfi_UVAw&s=19
https://twitter.com/Insidercricket1/status/1586620809870573568?t=dv2LoXj1M0otEYW0ZF7NWA&s=19