Skip to content

ആ റെക്കോർഡ് ലിസ്റ്റിൽ സാക്ഷാൽ ഗെയ്‌ലിനെയും മറികടന്ന് വിരാട് കോഹ്‌ലി

ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകക്കപ്പിൽ വിരാട് കോഹ്‌ലി തകർപ്പൻ ഫോം തുടരുകയാണ്. നെതർലാൻഡിനെതിരായ മത്സരത്തിലും ഫിഫ്റ്റി നേടിയിരിക്കുകയാണ്. നേരെത്തെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ തകർപ്പൻ ഫിഫ്റ്റി നേടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ചിരുന്നു.  ഇന്നത്തെ മത്സരത്തിൽ 44 പന്തിൽ 2 സിക്‌സും 3 ഫോറും ഉൾപ്പെടെ 62 റൺസ് നേടിയിരിക്കുകയാണ്.

പതുക്കെ ആരംഭിച്ച കോഹ്ലി ഒരു ഘട്ടത്തിൽ 30 പന്തിൽ 32 എന്ന നിലയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നാലെ ആക്രമിച്ച് കളിക്കുകയായിരുന്നു. ഈ ഇന്നിംഗ്സോടെ ടി20 ലോകക്കപ്പിലെ ഒരു റെക്കോർഡിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ഗെയ്‌ലിനെ മറികടന്നിരിക്കുകയാണ്. ടി20 ലോകക്കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ ലിസ്റ്റിലാണ് ഗെയ്‌ലിനെ മറികടന്ന് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

1016 റൺസുമായി  ലിസ്റ്റിൽ ഒന്നാമത് ശ്രീലങ്കൻ താരം ജയവർധനയാണ് (31 ഇന്നിംഗ്സ്). 965 റൺസുമായി (31 ഇന്നിംഗ്സ്) ഈ മത്സരത്തിന് മുമ്പ് ഗെയ്ൽ ആയിരുന്നു രണ്ടാമത്. 21 ഇന്നിങ്സിൽ നിന്നാണ് കോഹ്ലിയുടെ ഈ നേട്ടം. ഇതുവരെ കോഹ്ലി 989 റൺസ് നേടിയിട്ടുണ്ട്. ഇനി 27 റൺസ് കൂടി നേടിയാൽ ജയവർധനയെയും മറികടന്ന് ഒന്നാം സ്ഥാനം കോഹ്‌ലിക്ക് നേടാം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും(32 ഇന്നിംഗ്സ് – 904) ഈ ലിസ്റ്റിൽ നാലാമതായുണ്ട്.