Skip to content

ഇന്ത്യൻ ടീമിൽ ഇനി തുല്യവേദനം, ചരിത്ര തീരുമാനവുമായി ബിസിസിഐ

ഇന്ത്യൻ ടീമിൽ ഇനി വനിതകൾക്കും പുരുഷന്മാർക്കും തുല്യവേദനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഈ ചരിത്രതീരുമാനം ആരാധകരുമായി പങ്കുവെച്ചത്.

ഇതോടെ പുരുഷ ക്രിക്കറ്റർമാർക്ക് ലഭിക്കുന്ന അതേ മാച്ച് ഫീസ് വനിതാ ക്രിക്കറ്റർമാർക്കും ലഭിക്കും. ടെസ്റ്റ് മത്സരത്തിന് 16 ലക്ഷം രൂപയും ഏകദിന മത്സരത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് നിലവിൽ ഇന്ത്യൻ പുരുഷ ടീമിലെ ഓരോ കളിക്കാർക്കും ലഭിക്കുന്നത്. ഇനി മുതൽ ഇതേ മാച്ച് ഫീസ് ഇന്ത്യൻ വനിതാ ടീമിലെ ഓരോ കളിക്കാർക്കും ലഭിക്കും.

” ഇക്കാര്യം അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ആദ്യത്തെ ചവിട്ടുപടി. ഞങ്ങളുടെ കരാറിലുള്ള വനിതാ കളിക്കാർക്ക് തുല്യ വേദന പോളിസി ഞങ്ങൾ നടപ്പിലാക്കുന്നു. ലിംഗസമത്വത്തിൻ്റെ പുതിയ യുഗത്തിലേക്ക് മാറുമ്പോൾ നമ്മുടെ പുരുഷ – വനിതാ ക്രിക്കറ്റ് താരങ്ങൾക്കുള്ള മാച്ച് ഫീസ് തുല്യമായിരിക്കും. ” ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വനിത ഐ പി എല്ലിന് ബിസിസിഐ പച്ചകൊടി വീശിയിരുന്നു. അടുത്ത വർഷമാണ് പ്രഥമ വുമൺസ് ഐ പി എൽ ആരംഭിക്കുന്നത്.