Skip to content

യൂ ബ്യൂട്ടി, ഓഫ് സൈഡിലേക്ക് കോഹ്ലിയുടെ അതിമനോഹരമായ ഷോട്ട്, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫിഫ്റ്റി കുറിച്ച് വിരാട് കോഹ്ലി. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് മറ്റൊരു തകർപ്പൻ ഫിഫ്റ്റി കിങ് കോഹ്ലി നേടിയത്. കഴിഞ്ഞ മത്സരത്തിൽ ഹാരിസ് റൗഫിനെതിരെ നേടിയ ഷോട്ടിനെ വെല്ലാൻ പോന്ന അതിമനോഹരമായ ഷോട്ടും മത്സരത്തിൽ കോഹ്ലി പായിച്ചു.

മത്സരത്തിൽ 44 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 62 റൺസ് വിരാട് കോഹ്ലി അടിച്ചുകൂട്ടി. ക്യാപ്റ്റൻ രോഹിത് ശർമ്മ 39 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ 53 റൺസ് നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 25 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പടെ പുറത്താകാതെ 51 റൺസ് നേടി തകർത്തടിച്ചു.

ഫ്രെഡ് ക്ലാസൻ എറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിലാണ് കോഹ്ലിയുടെ ബാറ്റിൽ നിന്നും അതിമനോഹരമായ സിക്സ് പിറന്നത്. ഡച്ച് ബൗളർ എറിഞ്ഞ ഫുള്ളിഷ് ബോൾ ഡീപ് എക്സ്ട്രാ കവറിന് മുകളിലൂടെ കോഹ്ലി ബൗണ്ടറിയിൽ എത്തിക്കുകയായിരുന്നു.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് അടിച്ചുകൂട്ടി.