Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഹർദിക് പാണ്ഡ്യ

പാകിസ്ഥാൻ ഉയർത്തിയ 160 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയ്ക്കിടയിലും പ്രതീക്ഷ നൽകി കോഹ്ലിയുടെയും ഹർദിക് പാണ്ഡ്യയുടെയും കൂട്ടുകെട്ട്. 15 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ട്ടത്തിൽ 100 റൺസ് നേടിയിട്ടുണ്ട്. ഇനി ജയിക്കാൻ 5 ഓവറിൽ 60 റൺസ് നേടണം. 25 പന്തിൽ 32 റൺസുമായി ഹാർധികും 37 പന്തിൽ 42 റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ.

ഇന്ത്യയ്ക്ക് വേണ്ടി നിർണായക റൺസുകൾ നേടുന്നതിനിടെ ടി20യിൽ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹർദിക് പാണ്ഡ്യ. 1000 റൺസും 50 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് ഹർദിക് നേടിയത്. ബൗളിങ്ങിലും ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

4 ഓവറിൽ 30 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഷദബ് ഖാൻ, ഹൈദർ, നവാസ് എന്നിവരുടെ വിക്കറ്റുകളാണ് ഹർദിക് വീഴ്ത്തിയത്. 55 ഇന്നിംഗ്‌സിൽ നിന്നാണ് ഹർദിക് പാണ്ഡ്യയുടെ ഈ നേട്ടം. അതേസമയം ചെയ്‌സിങ്ങിൽ രോഹിത് (4), രാഹുൽ (4), സൂര്യകുമാർ (15) നിരാശപ്പെടുത്തുന്ന കാഴ്ച്ചവെച്ച