Skip to content

ഇവൻ ബൗളർ തന്നെയാണോ?! സ്റ്റേഡിയത്തിന് പുറത്തേക്ക് 109 മീറ്റർ സിക്സ് പറത്തി യുഎഇ താരം – വീഡിയോ

ടി20 ലോകക്കപ്പ് പ്രതീക്ഷകൾ നിലനിർത്തി യുഎഇക്കെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 79 റൺസിന്റെ ജയം. ആദ്യ മത്സരത്തിൽ നമീബിയയോട് 55 റൺസിന് ദയനീയമായ തോൽവി ശ്രീലങ്ക ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 152 റൺസ് നേടി. ചെയ്‌സിങ്ങിന് ഇറങ്ങിയ യുഎഇയെ 79 റൺസ് പിടിച്ചു കെട്ടുകയായിരുന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി ചമീറ, ഹസരങ്ക എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി, തീക്ഷ്ണ 2 വിക്കറ്റും. യുഎഇ ബാറ്റിങ് നിരയിൽ 3 പേർ മാത്രമാണ് രണ്ടക്കം കടന്നത്, സൂരി (19 പന്തിൽ 14), അഫ്സൽ ഖാൻ (21 പന്തിൽ 19), ജുനൈദ് സിദ്ദിഖ് (16 പന്തിൽ 18).

നേരെത്തെ ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണർ പാതും നിസ്സങ്കയാണ് തിളങ്ങിയത്. 60 പന്തിൽ 2 സിക്‌സും 6 ഫോറും ഉൾപ്പെടെ 72 റൺസ് നേടി. 21 പന്തിൽ 33 റൺസ് നേടിയ ഡി സിൽവയും മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കൻ നിരയിൽ ടോപ്പ് 3 ഒഴികെ ബാക്കി ആരും രണ്ടക്കം കടന്നിട്ടില്ല.

അതേസമയം മത്സരത്തിനിടെ യുഎഇ ബൗളർ ജുനൈദ് സിദ്ധിഖ് 109 മീറ്റർ സിക്സ് പറത്തി ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. 17ആം ഓവറിലെ രണ്ടാം പന്തിലാണ് ചമീറയ്ക്കെതിരെ സ്റ്റേഡിയത്തിന് മുകളിലൂടെ 109മി സിക്സ് പറത്തിയത്. കൈ മസിൽ കാണിച്ച് താരം സിക്സ് ആഘോഷിക്കുകയും ചെയ്തു.

https://twitter.com/cric24time/status/1582351098350043136?t=VNSbNmsmehkkP3kdUG71Lw&s=19