Skip to content

ബൗണ്ടറി ലൈനിൽ നിന്ന് അമ്പരപ്പിക്കുന്ന ക്യാച്ചുമായി കോഹ്ലി – വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ ജയം. ഇന്ത്യ മുന്നോട്ട് വെച്ച് 187 വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയയ്ക്ക് 180 റൺസിൽ എല്ലാ വിക്കറ്റും നഷ്ട്ടമായി. 18 ഓവർ അവസാനിച്ചപ്പോൾ 4ന് 171 എന്ന നിലയിൽ ഉണ്ടായിരുന്ന ഓസ്‌ട്രേലിയ അനായാസം ജയം നേടുമെന്ന് കരുതിയ ഇടത്താണ് ചീറ്റുകൊട്ടാരം പോലെ തകർന്നടിഞ്ഞത്.

76 റൺസ് നേടിയ ക്യാപ്റ്റൻ ഫിഞ്ച്
19ആം ഓവറിലെ ആദ്യ പന്തിൽ പുറത്തായതിന് പിന്നാലെ തകർന്നടിയുകയായിരുന്നു. തൊട്ടടുത്ത പന്തിൽ 5 റൺസ് നേടിയ ടിം ഡേവിടും മടങ്ങി. അവസാന ഓവറിൽ 11 റൺസ് വേണമെന്നപ്പോൾ 4 വിക്കറ്റ് വീഴ്ത്തി ഷമി ഓസ്‌ട്രേലിയയെ ഓൾ ഔട്ടാക്കി. 76 റൺസ് നേടിയ ഫിഞ്ച് ആണ് ടോപ്പ് സ്‌കോറർ.

നേരെത്തെ കെഎൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും കരുത്തിലാണ് ഇന്ത്യ 186 റൺസ് അടിച്ചു കൂട്ടിയത്. ഓപ്പണിങ്ങിൽ എത്തിയ രാഹുൽ 33 പന്തിൽ 3 സിക്‌സും 6 ഫോറും ഉൾപ്പെടെ 57 റൺസ് നേടിയിരുന്നു. അതേസമയം സൂര്യകുമാർ യാദവ് 33 പന്തിൽ 50 റൺസ് നേടി. രോഹിത് (14), കോഹ്ലി (19), ഹർദിക് (2) എന്നിവർ നിരാശപ്പെടുത്തി.

https://twitter.com/Insidercricket1/status/1581914366500556801?t=WJsRnZ8g4XBSrl0Ghuffew&s=19
https://twitter.com/Crickket__Video/status/1581923360216268800?t=8I5EBfpFV4ndmdSWcRlKog&s=19

അവസാന ഓവറിൽ കമ്മിൻസിനെ പുറത്താക്കാൻ കോഹ്ലി തകർപ്പൻ ഒറ്റ കൈ ക്യാച്ച് എടുത്തിരുന്നു. ബൗണ്ടറി ലൈനിന് അരികിൽ നിന്നാണ് സിക്സ് എന്നുറപ്പിച്ച ഷോട്ട് തുള്ളിച്ചാടി കോഹ്ലി കൈക്കുള്ളിലാക്കിയത്.