Skip to content

ഹൈദരാബാദിനെ എറിഞ്ഞുവീഴ്ത്തി അർജുൻ ടെൻഡുൽക്കർ, കാഴ്ച്ചവെച്ചത് തകർപ്പൻ ബൗളിങ് പ്രകടനം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച് അർജുൻ ടെൻഡുൽക്കർ. ആഭ്യന്തര ക്രിക്കറ്റിലേക്ക് മുംബൈയിൽ നിന്നും ഗോവയിലേക്ക് മാറിയ താരം ഹൈദരാബാദിനെതിരായ മത്സരത്തിലാണ് തകർപ്പൻ ബൗളിങ് പ്രകടനത്തിലൂടെ ഏവരെയും ഞെട്ടിച്ചത്. ടി20 ക്രിക്കറ്റിലെ തൻ്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് താരം മത്സരത്തിൽ പുറത്തെടുത്തത്.

ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 177 റൺസ് നേടിയ മത്സരത്തിൽ നാലോവറിൽ 10 റൺസ് മാത്രം വഴങ്ങികൊണ്ട് നാല് വിക്കറ്റുകൾ അർജുൻ ടെഡുൽക്കർ വീഴ്ത്തി. ഒരു മെയ്ഡൻ ഓവറും താരം എറിഞ്ഞു. മുംബൈ ഇന്ത്യൻസിൻ്റെ പുതിയ സ്റ്റാർ ബാറ്റ്സ്മാൻ തിലക് വർമ്മയുടെ വിക്കറ്റും അർജുൻ ടെഡുൽക്കർ വീഴ്ത്തി.

ടൂർണമെൻ്റിൽ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് അർജുൻ ടെൻഡുൽക്കർ കാഴ്ച്ചവെച്ചത്. ത്രിപുരയ്ക്കെതിരായ ആദ്യ മത്സരത്തിൽ മൂന്നോവറിൽ 20 റൺസ് മാത്രം വിട്ടുകൊടുത്ത തരമി മണിപ്പൂരിനെതിരായ മത്സരത്തിൽ നാലോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ കഴിഞ്ഞ മാസം പഞ്ചാബിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ താരം കളിച്ചിരുന്നു. യുവരാജ് സിങിൻ്റെ അച്ഛനും മുൻ കോച്ചും കൂടിയായ യോഗ്രാജ് സിങിൻ്റെ മേൽനോട്ടത്തിലായിരുന്നു താരം പരിശീലനം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ട് ഐ പി എൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമായിരുന്നുവെങ്കിലും താരത്തിന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി കളിക്കുമ്പോഴും താരത്തിന് അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഗോവയിലേക്ക് താരം മാറിയത്.