Skip to content

ടി20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി സീനിയർ പേസർ മൊഹമ്മദ് ഷാമിയെ ഉൾപ്പെടുത്തി ബിസിസിഐ.

നേരത്തെ ലോകകപ്പ് ടീമിലെ സ്റ്റാൻഡ്ബൈ താരങ്ങളിൽ ഒരാളായിരുന്ന ഷാമിയ്ക്ക് കോവിഡ് ബാധിതനായതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയും നടന്ന ടി20 പരമ്പരകളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ കോവിഡിൽ നിന്നും പൂർണമായി മുക്തനായി ഫിറ്റ്നസ് തെളിയിച്ച താരം ഇതിനോടകം ഓസ്ട്രേലിയയിൽ എത്തികഴിഞ്ഞു. ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് മുൻപായി തന്നെ താരം ടീമിനൊപ്പം ചേരും.

കൂടാതെ ബാക്കപ്പ് താരങ്ങളായ മൊഹമ്മദ് സിറാജും ഷാർദുൽ താക്കൂറും അധികം വൈകാതെ ഓസ്ട്രേലിയയിലേക്ക് തിരിക്കും.

രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദിനേഷ് കാർത്തിക് (wk), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മൊഹമ്മദ് ഷമി.