Skip to content

നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ്, മൂന്നക്കം കടക്കാനാകാതെ തകർന്നടിഞ്ഞ് സൗത്താഫ്രിക്ക

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് സൗത്താഫ്രിക്ക. ഇന്ത്യൻ യുവ ബൗളിങ് നിര മികവ് പുലർത്തിയപ്പോൾ മൂന്നക്കം പോലും കടക്കുവാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചില്ല.

27.1 ഓവറിൽ വെറും 99 റൺസ് നേടിയാണ് സൗത്താഫ്രിക്ക പുറത്തായത്. 42 പന്തിൽ 34 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ മാത്രമാണ് സൗത്താഫ്രിക്കൻ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ക്ലാസനെ കൂടാതെ 15 റൺസ് നേടിയ മലാനും 14 റൺസ് നേടിയ മാർക്കോ യാൻസനും മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.

ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് 4.1 ഓവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റും മൊഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് അഹമദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ സൗത്താഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. ഇതിന് മുൻപ് 1999 ൽ നൈരോബിയിൽ നേടിയ 119 റൺസായിരുന്നു ഇന്ത്യയ്ക്കെതിരായ സൗത്താഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്കോർ. ഏകദിന ചരിത്രത്തിൽ ഇത് നാലാം തവണയാണ് സൗത്താഫ്രിക്ക 100 ന് താഴെ ഓൾ ഔട്ടാകുന്നത്. 1993 ൽ ഓസ്ട്രേലിയക്കെതിരെ 63 റൺസിനും 2008 ലും ഈ വർഷവും ഇംഗ്ലണ്ടിനെതിരെ 83 റൺസിന് സൗത്താഫ്രിക്ക പുറത്താക്കപെട്ടിരുന്നു.