Skip to content

ഇന്ത്യ സഞ്ജുവിനെ ഏൽപ്പിച്ചിരിക്കുന്നത് ധോണി ചെയ്തിരുന്ന റോൾ, നടക്കുന്നതെല്ലാം ഇന്ത്യയുടെ പദ്ധതികളുടെ ഭാഗം

ഇന്ത്യൻ ടീമിൽ തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ. ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്ന സഞ്ജു ഫിനിഷറുടെ റോളാണ് ഇന്ത്യൻ ഏകദിന ടീമിൽ നിർവഹിക്കുന്നത്. എന്നാലിത് മറ്റു താരങ്ങളുടെ അഭാവത്തിൽ ആകസ്മികമായി സംഭവിച്ചതല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ.

കഴിഞ്ഞ വർഷം തന്നെ ഇന്ത്യൻ ടീമിൽ ഫിനിഷറുടെ കുപ്പായമണിയാൻ തയ്യാറായി ഇരിക്കണമെന്ന് ഇന്ത്യൻ ടീം മാനേ്മെൻ്റ് തന്നോട് പറഞ്ഞിരുന്നുവെന്ന് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുൻപായി സഞ്ജു പറഞ്ഞു.

” തീർച്ചയായും വ്യത്യസ്ത തരത്തിലുള്ള റോളുകൾ ഞാൻ പരിശീലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിക്കേണ്ടിവരുമ്പോൾ ചെയ്യേണ്ട വ്യത്യസ്ത റോളുകളെ കുറിച്ച് മനസ്സിലാക്കുവാൻ ഞാൻ സമയം ചികവഴിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ ജോലി ഞാൻ ആസ്വദിക്കുന്നു. ”

” കഴിഞ്ഞ വർഷം തന്നെ ഫിനിഷറുടെ ജോലി ചെയ്യുവാൻ തയ്യാറായി ഇരിക്കണമെന്ന് അവർ എനിക്ക് നിർദേശം നൽകിയിരുന്നു. ശാരീരികമായി ഞാൻ ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്നു. എന്നാൽ മാനസികമായി വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും എനിക്ക് മുൻപേ മറ്റുള്ളവർ മനോഹരമായി ഈ ജോലി എങ്ങനെ ചെയ്തുവെന്നതിനെ കുറിച്ചും മനസ്സിലാക്കുവാൻ ഞാൻ ശ്രമിച്ചു. ചരിത്രത്തിൽ നിന്നും പഠിക്കുന്നത് മനോഹരമാണ്. അതിനാൽ ഇക്കാര്യത്തിൽ ഞാൻ ധാരാളം പഠനം നടത്തി. ” സഞ്ജു സാംസൺ പറഞ്ഞു.