Skip to content

ആ കാരണം കൊണ്ട് സഞ്ജുവിന് മുൻപേ ഞാൻ പന്തിനെ തിരഞ്ഞെടുക്കും, മുൻ ഇന്ത്യൻ സെലക്ടർ

വൈറ്റ് ബോൾ ക്രിക്കറ്റിലായാലും ടെസ്റ്റ് ക്രിക്കറ്റിലായാലും സഞ്ജു സാംസണും ഇഷാൻ കിഷനും മുൻപേ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്ററും ചീഫ് സെലക്ടറുമായിരുന്നു സാബ കരീം. സഞ്ജുവിന് മുൻപേ പന്തിനെ പരിഗണിക്കാനുള്ള കാരണവും മുൻ ചീഫ് സെലക്ടർ തുറന്നുപറഞ്ഞു.

” സഞ്ജുവിനും ഇഷാൻ കിഷനും മുൻപേ ഞാൻ തിരഞ്ഞെടുക്കുക പന്തിനെയായിരിക്കും. റിഷഭ് പന്തിലുള്ള എക്സ് ഫാക്ടർ സഞ്ജുവിലും ഇഷാൻ കിഷനിലുമില്ല. സഞ്ജു മികച്ച സ്ട്രോക്ക് പ്ലേയറാണ്, ഒരു ബാറ്ററായി ടീമിൽ സ്ഥാനം നേടാൻ അവന് സാധിക്കും. ഇഷാൻ കിഷൻ തനിക്ക് ലഭിച്ച അവസരങ്ങൾ വേണ്ടവിധം ഉപയോഗപെടുത്തിയിട്ടില്ല. അതിനാലാണ് അവൻ തഴയപെട്ടത്. അതുകൊണ്ട് തന്നെ റെഡ് ബോൾ ക്രിക്കറ്റിലും വൈറ്റ് ബോൾ ക്രിക്കറ്റിലും എൻ്റെ ആദ്യ ചോയ്സ് പന്തായിരിക്കും. ”

വിക്കറ്റ് കീപ്പറായി പ്രധാന ടീമിൽ തിരിച്ചെത്തുവാൻ സഞ്ജുവിന് സാധിക്കില്ലെന്നും എന്നാൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ടീമിൽ സ്ഥാനം നേടിയെടുക്കാൻ സഞ്ജുവിന് സാധിക്കുമെന്നും സാബ കരിം പറഞ്ഞു.

ഈ വർഷം ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷം ആറ് ഇന്നിങ്സിൽ നിന്നും 72.00 ശരാശരിയിൽ 110 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 216 റൺസ് സഞ്ഞൂ നേടിയിട്ടുണ്ട്.