Skip to content

വീണ്ടും വില്ലനായി പരിക്ക്, ദീപക് ചഹാർ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും പേസ് ബൗളർ ദീപക് ചഹാർ പുറത്ത്. മുതുകിലെ പരിക്കിനെ തുടർന്നാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്നും ചഹാർ പുറത്തായത്. ചഹാറിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനെയാണ് ദീപക് ചഹാറിന് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് വാഷിങ്ടൺ സുന്ദർ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. തുടർന്ന് പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം താരം ടീമിൽ നിന്നും പുറത്താവുകയായിരുന്നു.

പരിക്ക് പറ്റി സ്ക്വാഡിൽ നിന്നും പുറത്തായ ചഹാർ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തിചേരും. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ സ്റ്റാൻഡ് ബൈ കളിക്കാരിൽ ഒരാൾ കൂടിയാണ് ചഹാർ. പരിക്ക് മൂലം ബുംറ പുറത്തായ സാഹചര്യത്തിൽ താരത്തിൻ്റെ സാന്നിധ്യം ഇന്ത്യൻ ടീമിന് നിർണായകമാകും.

ഇന്ത്യൻ ഏകദിന ടീം (updated): ശിഖർ ധവാൻ (c), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ (vc), രജത് പതിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (wk), സഞ്ജു സാംസൺ (wk), ഷഹബാസ് അഹമ്മദ്, ഷാർദുൽ. താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌നോയ്, മുകേഷ് കുമാർ, അവേഷ് ഖാൻ, മൊഹമ്മദ്. സിറാജ്, വാഷിംഗ്ടൺ സുന്ദർ.