Skip to content

വീണ്ടും തിരിച്ചടി, ഇന്ത്യൻ ടീമിലെ മറ്റൊരു പേസർക്കും പരിക്ക്, ഏകദിന പരമ്പരയിൽ നിന്നും പുറത്ത്

ജസ്പ്രീത് ബുംറ പരിക്ക് മൂലം ലോകകപ്പിൽ നിന്നും പുറത്തായതിന് പുറകെ ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. ടീമിലെ മറ്റൊരു പേസറും ലോകകപ്പ് ടീമിലെ സ്റ്റാൻഡ്ബൈ പ്ലേയർമാരിൽ ഒരാളും കൂടിയായ ദീപക് ചഹാറും ഇപ്പോൾ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്.

പരിക്ക് മൂലം സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളിൽ നിന്നും താരം പുറത്തായി. റിപ്പോർട്ടുകൾ പ്രകാരം മുതുകിലെ അസ്വസ്ഥതയെ തുടർന്നാണ് ചഹാർ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്നും പുറത്തായിരിക്കുന്നത്. നേരത്തെ ഇന്ത്യ പരാജയപെട്ട ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

ഏകദിന പരമ്പരയിൽ നിന്നും പുറത്തായ ചഹാർ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തിചേർന്നിട്ടുണ്ട്. ഒക്ടോബർ 16 ന് കോവിഡിൽ നിന്നും മുക്തനായ മൊഹമ്മദ് ഷാമിയ്ക്കൊപ്പം ചഹാർ ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിക്കും.