Skip to content

ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ, പോയിൻ്റ് ടേബിളിൽ ഒന്നാമത്

ഏഷ്യ കപ്പ് 2022 ൽ തുടർച്ചയായ മൂന്നാം വിജയം കുറിച്ച് ടീം ഇന്ത്യ. യു എ ഇയ്ക്കെതിരായ മത്സരത്തിൽ റൺസിൻ്റെ വമ്പൻ വിജയം നേടിയാണ് ഇന്ത്യ തുടർച്ചയായ മൂന്നാം വിജയം കുറിച്ചിരിക്കുന്നത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം 49 പന്തിൽ 64 റൺസ് നേടിയ ദീപ്തി ശർമ്മ, 45 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഹെർമൻപ്രീത് കൗറിന് പകരം സ്മൃതി മന്ദാനയാണ് മത്സരത്തിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ താരം ബാറ്റിങിനിറങ്ങിയില്ല.

മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസും രണ്ടാം മത്സരത്തിൽ dls നിയമപ്രകാരം മലേഷ്യയെ 30 റൺസിനും ഇന്ത്യ പരാജയപെടുത്തിയിരുന്നു. ഒക്ടോബർ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.