Skip to content

റൺഔട്ട് ചെയ്യണോ? ക്രീസിൽ നിന്ന് ഇറങ്ങിയ സ്റ്റബ്സിനെ വിരട്ടി ചാഹർ – വീഡിയോ

ഇന്ത്യൻ വാനിതാ താരം ദീപ്തി ശർമ്മ ഇംഗ്ലണ്ട് താരത്തെ നോൺ സ്‌ട്രൈക് എൻഡിൽ റൺഔട്ട് ആക്കിയത് മുതൽ ക്രിക്കറ്റ് ലോകത്ത് വീണ്ടും മങ്കാദിങ് ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ
സൗത്താഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തിൽ ക്രീസിൽ നിന്ന് പന്തെറിയും മുമ്പേ ഇറങ്ങിയ സ്റ്റബ്സിനെ റൺഔട്ട് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടും വേണ്ടെന്ന് വെച്ച് ചാഹർ. 16ആം ഓവറിലാണ് സംഭവം. റൺഔട്ടിന് ശ്രമിക്കുന്നത് പോലെ കാണിച്ച് സ്റ്റബ്സിനെ തിരികെ ക്രീസിൽ കയറ്റുകയായിരുന്നു.

മത്സരം 16 ഓവർ പിന്നിട്ടപ്പോൾ സൗത്താഫ്രിക്ക 169 റൺസുമായി ശക്തമായ നിലയിലാണ്. 2 വിക്കറ്റ് മാത്രമാണ് നഷ്ട്ടപ്പെട്ടത്. ക്രീസിൽ 35 പന്തിൽ 76 റൺസുമായി റൂസ്സോയും 10 പന്തിൽ 15 റൺസുമായി സ്റ്റബുമാണ്. 43 പന്തിൽ 68 റൺസ് നേടിയ ഡികോക്കിനെയും 3 റൺസ് നേടിയ ബാവുമയെയുമാണ് സൗത്താഫ്രിക്കയ്ക്ക് നഷ്ട്ടമായത്. ഈ സീരീസിലെ 3 മത്സരത്തിലും രണ്ടക്കം കാണാതെയാണ് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ മടങ്ങിയത്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് 3 മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്.  രാഹുലിനും കോഹ്ലിക്കും വിശ്രമം അനുവദിച്ചപ്പോൾ നേരിയ പരിക്കുള്ള അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കി. ശ്രയസ് അയ്യറും, ഉമേഷ് യാദവും, മുഹമ്മദ് സിറാജുമാണ് ടീമിൽ ഇടം പിടിച്ചത്.

https://twitter.com/YouMedia9/status/1577313104131928065?t=tcYQiQCviPU1DMc_aBjB9A&s=19
https://twitter.com/Cricketracker/status/1577309852384522240?t=lc_b2NoMHuH_9d6mYVht9g&s=19

ഗുവാഹത്തിയിൽ നടന്ന രണ്ടാം മത്സരത്തിലെ ജയത്തോടെ തന്നെ ഇന്ത്യ പരമ്പര നേടിയിട്ടുണ്ട്. റൺമഴ പിറന്ന രണ്ടാം മത്സരത്തിൽ 16 റൺസിനാണ് ഇന്ത്യൻ വിജയിച്ചത്. സൂര്യകുമാർ യാദവ്, രാഹുൽ, കോഹ്ലി, രോഹിത് എന്നിവരുടെ ബാറ്റിങ് കരുത്തിൽ ഇന്ത്യ ഉയർത്തിയ 237 വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 221 റൺസ് മാത്രമാണ് നേടാനായത്. 106 നേടിയ മില്ലറാണ് സൗത്താഫ്രിക്കയെ അവിടം വരെ എത്തിച്ചത്.

https://twitter.com/mufaddal_vohra/status/1577309596456480769?t=2NrBT1LFMLuAPcNjG0jQ-Q&s=19