Skip to content

തകർത്തടിച്ച് ഷെയ്ൻ വാട്സൺ, ആവേശ വിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് ഇർഫാൻ പത്താനും കൂട്ടരും

എലിമിനേറ്ററിൽ ഗുജറാത്ത് ജയൻ്റ്സിനെ പരാജയപെടുത്തി ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ഫൈനലിൽ പ്രവേശിച്ച് ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ്. എലിമിനേറ്ററിൽ 6 വിക്കറ്റിന് വിജയിച്ചുകൊണ്ട് ഇർഫാൻ പത്താനും കൂട്ടരും ഫൈനലിൽ പ്രവേശിച്ചത്. ഗൗതം ഗംഭീർ നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സാണ് ഫൈനലിൽ ഭിൽവാര കിങ്സിൻ്റെ എതിരാളികൾ.

മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സ് ഉയർത്തിയ 195 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ഭിൽവാര കിങ്സ് വിജയം കുറിച്ചത്.

ഭിൽവാര കിങ്സിന് വേണ്ടി വില്യം പോർട്ടർഫീൽഡ് 43 പന്തിൽ 60 റൺസും ഷെയ്ൻ വാട്സൺ 24 പന്തിൽ 48 റൺസും വാൻവിക് 18 പന്തിൽ 31 റൺസും ഇർഫാൻ പത്താൻ 13 പന്തിൽ 22 റൺസും യുസഫ് പത്താൻ 11 പന്തിൽ 21 റൺസും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സ് 24 പന്തിൽ 43 റൺസ് നേടിയ കെവിൻ ഒബ്രയൻ, 10 പന്തിൽ 24 റൺസ് നേടിയ ജീവൻ മെൻഡിസ്, 26 പന്തിൽ 36 റൺസ് നേടിയ ദിൽഷൻ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഭിൽവാര കിങ്സിന് വേണ്ടി എസ് ശ്രീശാന്ത് നാലോവറിൽ 28 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ഒക്ടോബർ അഞ്ചിന് ജയ്പൂരിലാണ് ഇർഫാൻ പത്താൻ്റെ ഭിൽവാര കിങ്സും ഗംഭീറിൻ്റെ ഇന്ത്യ ക്യാപിറ്റൽസും തമ്മിലുളള ഫൈനൽ പോരാട്ടം നടക്കുന്നത്.