Skip to content

നന്നായി കളിച്ചിരുന്നവർ പുറത്ത്, സൗത്താഫ്രിക്കൻ ടീമിന് പാരയായി ക്യാപ്റ്റൻ ബാവുമ

ക്രിക്കറ്റിൽ എല്ലായ്പ്പോഴും കഴിവുറ്റ താരങ്ങൾ കൊണ്ട് സമ്പന്നമാണ് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ടീം. ഇതിഹാസ താരങ്ങൾ വിരമിച്ചെങ്കിൽ കൂടിയും ഇപ്പോഴും കഴിവുള്ള താരങ്ങൾക്ക് സൗത്താഫ്രിക്കയിൽ പഞ്ഞമില്ല. വരുന്ന ഐസിസി ലോകകപ്പിൽ കിരീടം നേടുവാൻ പോന്ന ടീം തന്നെ സൗത്താഫ്രിക്കയ്ക്കുണ്ട്, എന്നാൽ ഇതിനിടയിൽ ടീമിന് ആശങ്കയും തിരിച്ചടിയും നൽകുന്നത് ക്യാപ്റ്റൻ ബാവുമയുടെ പ്രകടനമാണ്.

ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും താരം പൂജ്യത്തിനാണ് പുറത്തായത്. രണ്ടാം മത്സരത്തിൽ 238 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരവെ ആദ്യ ഓവർ മെയ്ഡനാക്കിയാണ് താരം ബാറ്റിങ് തുടങ്ങിയത്. പിന്നാലെ നേരിട്ട ഏഴാം പന്തിൽ ബാവുമ പുറത്താവുകയും ചെയ്തു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇതുവരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി 27 ടി20 മത്സരങ്ങൾ കളിച്ച താരത്തിന് 23.42 ശരാശരിയിൽ 117.82 സ്ട്രൈക്ക് റേറ്റിൽ 562 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചിട്ടുള്ളത്. ഒരേയൊരു ഫിഫ്റ്റി മാത്രമാണ് ഓപ്പണറായ താരത്തിന് നേടുവാൻ സാധിച്ചിട്ടുള്ളത്. പവർപ്ലേയിലെ ബാവുമയുടെ സ്ട്രൈക്ക് നൂറിന് താഴെയാണ് എന്നത് ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇനി ബാവുമ കളിക്കുമ്പോൾ പുറത്തിരിക്കുന്ന താരങ്ങളുടെ പ്രകടനങ്ങൾ നോക്കാം.

ബാവുമയ്ക്ക് വേണ്ടി സൗത്താഫ്രിക്ക പുറത്തിയിരുത്തിവരിൽ പ്രധാനി റീസ ഹെൻഡ്രിക്സാണ്. കഴിഞ്ഞ അഞ്ച് ഇന്നിങ്സ് നാല് ഫിഫ്റ്റിയടക്കം 296 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു. പുറത്തിരിക്കുന്നവരിൽ മറ്റൊരു താരം ഹെൻറിച്ച് ക്ലാസനാണ്. ഇന്ത്യയ്ക്കെതിരെ എല്ലായ്പ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള താരം ഇതിനോടകം നാല് ഫിഫ്റ്റി നേടിയിട്ടുണ്ട്.

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് 2 ലാണ് സൗത്താഫ്രിക്കയുള്ളത്. ബാവുമ ഫോമിലാ കുമോ അതോ സൗത്താഫ്രിക്ക താരത്തെ ടീമിൽ നിന്നും ഒഴിവാക്കുമോ എന്ന് കണ്ടുതന്നെ അറിയണം.