Skip to content

ഷംസിയെ പിറകിൽ നിന്ന് ചവിട്ടി ചാഹലിന്റെ തമാശ, രസകരമായ വീഡിയോ കാണാം

അവസരം കിട്ടുമ്പോഴെല്ലാം ആരാധകർക്ക് ചിരിക്കാനുള്ള വക ഒപ്പിക്കാറുള്ള താരമാണ് ഇന്ത്യയുടെ സ്പിന്നർ യുസ്വെന്ദ്ര ചാഹൽ. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിലും പുറത്തിരിക്കേണ്ടി വന്ന ചാഹൽ ‘തമാശയൊപ്പിച്ച്’ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
238 വിജയലകക്ഷ്യവുമായി സൗത്താഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.

മൂന്നാം ഓവറിലെ ആദ്യ പന്തിന് പിന്നാലെ ഫ്ലഡ് തകരാർ മൂലം മത്സരം കുറച്ചു നേരത്തേക്ക് നിർത്തിവെക്കേണ്ടി വന്നിരുന്നു. ഈ ഇടവേളയിൽ ഇന്ത്യൻ താരങ്ങൾക്ക് ഡ്രിങ്ക്‌സുമായി എത്തിയ ചാഹൽ, അവിടെ ഡിക്കോക്, പന്ത്, മാർക്രം എന്നിവരുമായി സംസാരിക്കുകയായിരുന്ന ഷംസിയെ പിറകിൽ നിന്ന് കാൽ കൊണ്ട് കുത്തിയാണ് ചിരിക്കുളള വകയൊരുക്കിയത്. പിന്നാലെ ഡിക്കോകിന്റെ ബാറ്റ് എടുത്ത് വീശി നോക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ചാഹലും ഷംസിയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഒരുമിച്ച് കളിച്ചിട്ടുണ്ട്.  2016 മുതൽ 2018 വരെ ആർസിബി ടീമിന്റെ ഭാഗമായിരുന്നു ഷംസി. മത്സരത്തിൽ ഇന്ത്യ 16 റൺസ് ജയം നേടി പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു.

https://twitter.com/YouMedia9/status/1576895329928376320?t=Tm73q8WdGXGj9h0dlsXrRg&s=19
https://twitter.com/YouMedia9/status/1576896336833961984?t=WA-7Nks6mFdlIdr2a9Azsw&s=19

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 238 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 221 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. സൗത്താഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി തകർപ്പൻ പ്രകടനം ഡേവിഡ് മില്ലർ (106*) കാഴ്ച്ചവെച്ചെങ്കിലും മികച്ച പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല. ഡീകോക്ക് 69 റൺസ് നേടിയെങ്കിലും മികച്ച സ്ട്രൈക്ക് റേറ്റ് പുലർത്താൻ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് വേണ്ടി ബാറ്റെന്തിയവരെല്ലാം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. 22 പന്തിൽ 5 സിക്‌സും 5 ഫോറും ഉൾപ്പെടെ 61 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ടോപ്പ് സ്‌കോറർ. 28 പന്തിൽ 57 റൺസ് നേടി രാഹുലും, 37 പന്തിൽ 43 റൺസ് നേടി രോഹിതും 28 പന്തിൽ 49* റൺസ് നേടി കോഹ്ലിയും തങ്ങളുടെ റോൾ ഗംഭീരമാക്കി. അവസാനത്തിൽ 7 പന്തിൽ 17 റൺസ് നേടി കാർത്തിക് ഇന്ത്യൻ സ്‌കോർ 237ൽ എത്തിക്കുകയായിരുന്നു.