Skip to content

ടീമാണ് മുഖ്യം, ഡി കെയോട് സ്ട്രൈക്ക് വേണ്ടെന്ന് പറഞ്ഞ് വിരാട് കോഹ്ലി, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിൽ മികച്ച പ്രകടനമാണ് സൂര്യകുമാർ യാദവിനും കെ എൽ രാഹുലിനുമൊപ്പം വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. കെ എൽ രാഹുൽ പുറത്തായ ശേഷം സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടാണ് കോഹ്ലി പടുത്തുയർത്തിയത്. മത്സരത്തിൽ പുറത്താകാതെ 49 റൺസ് കോഹ്ലി നേടിയിരുന്നു. അവസാന ഓവറിനിടെ ഫിഫ്റ്റി പൂർത്തിയാക്കുവാൻ കോഹ്ലിയോട് സ്ട്രൈക്ക് വേണോയെന്ന് ഡി കെ ചോദിക്കുന്നതും കോഹ്ലി വേണ്ടെന്ന് പറയുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മത്സരത്തിൽ 19 ആം ഓവറിൽ തന്നെ കോഹ്ലി 49 റൺസ് നേടിയിരുന്നു. എന്നാൽ അവസാന ഓവറിൽ ഡി കെ തകർത്തടിച്ചതോടെയാണ് കോഹ്ലിയ്ക്ക് നേടാനാകാതെ പോയത്. ഇതിനിടയിൽ ബൗണ്ടറിയ്ക്ക് പുറകെ കോഹ്ലിയോട് സ്ട്രൈക്ക് വേണോയെന്ന് ഡി കെ ചോദിക്കുകയും വേണ്ടയെന്ന് കോഹ്ലി മറുപടി നൽകുകയും ചെയ്തു.

വീഡിയോ ;

18 റൺസാണ് അവസാന ഓവറിൽ ദിനേശ് കാർത്തിക് അടിച്ചുകൂട്ടിയത്. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 237 റൺസ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു. ടി20 ക്രിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണിത്.

28 പന്തിൽ 57 റൺസ് നേടിയ കെ എൽ രാഹുൽ, 37 പന്തിൽ 43 റൺസ് നേടിയ രോഹിത് ശർമ്മ, 28 പന്തിൽ 49 റൺസ് നേടിയ വിരാട് കോഹ്ലി, 22 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചത്. ദിനേശ് കാർത്തിക് 7 പന്തിൽ 17 റൺസ് നേടി.