Skip to content

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി സൂര്യകുമാർ യാദവ്. വെറും 18 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് മത്സരത്തിൽ സിക്സ് പറത്തിയിരുന്നു. ഇതോടെയാണ് തകർപ്പൻ റെക്കോർഡ് സൂര്യകുമാർ യാദവ് കുറിച്ചത്.

മത്സരത്തിൽ വെറും 18 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവ് 22 പന്തിൽ 5 ഫോറും 5 സിക്സും അടക്കം 61 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ നേടിയ അഞ്ച് സിക്സോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ സൂര്യകുമാർ യാദവ് പിന്നിലാക്കി.

ഈ വർഷം ഇതിനോടകം 53 സിക്സ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. 1998 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 51 സിക്സ് സച്ചിൻ ടെണ്ടുൽക്കർ നേടിയിരുന്നു. നിലവിൽ ഈ പട്ടികയിൽ നാലാം സ്ഥാനത്താണ് സൂര്യകുമാർ യാദവുള്ളത്. ഈ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്.

2019 ൽ 78 സിക്സ് നേടിയിട്ടുള്ള ഹിറ്റ്മാൻ 2018 ൽ 74 സിക്സും 2017 ൽ 65 സിക്സും അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്.