Skip to content

പാമ്പ് വിചാരിച്ചാലും മത്സരം മുടക്കാം! ഇന്ത്യ-സൗത്താഫ്രിക്ക മത്സരത്തിനിടെ ഗ്രൗണ്ടിൽ പാമ്പിന്റെ വിളയാട്ടം  – വീഡിയോ

മഴയും വെളിച്ചകുറവുമെല്ലാം പലപ്പോഴും ക്രിക്കറ്റ് കളിക്കിടെ വില്ലനായി എത്താറുണ്ട്. എന്നാൽ സൗത്താഫ്രിക്ക ഇന്ത്യ തമ്മിലുള്ള രണ്ടാം മത്സരത്തിനിടെ എത്തിയ വില്ലനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു പാമ്പ് കാരണമാണ് ഇത്തവണ അൽപ്പസമയത്തേക്ക് മത്സരം നിർത്തിവെക്കാൻ കാരണമായത്.

ഇന്ത്യൻ ഇന്നിങ്സിന്റെ എട്ടാം ഓവറിലാണ് മത്സരം തടസ്സപ്പെടുത്തി പാമ്പ് ഗ്രൗണ്ടിലേക്ക് ഇഴഞ്ഞു വന്നത്. ഉടനെ കളി നിർത്തിവെക്കുകയും പാമ്പിനെ പിടികൂടാൻ അധികൃതർ എത്തുകയും ചെയ്തു. കഴിഞ്ഞ വർഷം തേനീച്ച ഗ്രൗണ്ടിലെത്തിയത് ഇത്തരത്തിൽ മത്സരം നിർത്തിവെക്കാൻ കാരണമായിരുന്നു.

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 9 ഓവർ പിന്നിട്ടപ്പോൾ ശക്തമായ നിലയിലാണ്. വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 94 റൺസ് നേടിയിട്ടുണ്ട്.  21 പന്തിൽ 47 റൺസുമായി കെഎൽ രാഹുൽ സൗത്താഫ്രിക്കൻ ബൗളർമാരെ കടന്നാക്രമിക്കുകയാണ്. മറുവശത്ത് രോഹിത് 33 പന്തിൽ 42 റൺസുമായി രാഹുലിന് മികച്ച പിന്തുണയും നൽകുന്നുണ്ട്.

https://twitter.com/YouMedia9/status/1576582432761204737?s=19
https://twitter.com/CricCrazyJohns/status/1576574337544749056?t=os_ZX-enixxu-QT6FcONxQ&s=19